ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വത്തിനായി 80 വര്‍ഷം കാത്തിരിക്കേണ്ടി വരും; മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍; 17 കമ്പനികളില്‍ ഉന്നത സ്ഥാനത്ത് സ്ത്രീകളേയില്ല

ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വത്തിനായി 80 വര്‍ഷം കാത്തിരിക്കേണ്ടി വരും; മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍;   17 കമ്പനികളില്‍ ഉന്നത സ്ഥാനത്ത് സ്ത്രീകളേയില്ല

ഓസ്‌ട്രേലിയയിലെ ടോപ് എക്‌സിക്യുട്ടീവ് റാങ്ക് ജോലികളിലെ ലിംഗസമത്വം നടപ്പിലാകാന്‍ 80 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് ഏറ്റവും പുതിയ സര്‍വേ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം രാജ്യത്തെ മുന്‍നിര 200 കമ്പനികളിലെ 25 ഉന്നത ചീഫ് എക്‌സിക്യൂട്ടീവുമാരില്‍ 2019ല്‍ വെറും രണ്ട് സ്ത്രീകള്‍ മാത്രമാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ഉയര്‍ന്ന തസ്തികളില്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ വന്‍ താഴ്ചയാണുണ്ടായിരിക്കുന്നതെന്നും ഈ സര്‍വേ വെളിപ്പെടുത്തുന്നു.


ടോപ്പ് റോളുകളില്‍ നിയമിക്കപ്പെടുന്ന സ്ത്രീകളുടെ ശതമാനം ഒരു വര്‍ഷം മുമ്പത്തെ ഏഴ്ച ശതമാനത്തില്‍ നിന്നും ഈ വര്‍ഷം ആറ് ശതമാനമായി താഴ്ന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് വിമണ് (സിഇഡബ്ല്യൂ) നടത്തിയ വാര്‍ഷിക സെന്‍സസിലുടെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.ഇത്തരം തസ്തികകളില്‍ ലിംഗസമത്വമുണ്ടാക്കുന്നതില്‍ വളരെ മെല്ലെ മാത്രമേ പുരോഗതിയുണ്ടാകുന്നുള്ളുവെന്നും ഇതിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

17 കമ്പനികളില്‍ എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് ടീമുകളില്‍ തീരെ സ്ത്രീകളില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഉന്നത പോസ്റ്റുകളിലെ ലിംഗസമത്വത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് നിരാശാ ജനകമാണെന്നാണ് സിഇഡബ്ല്യൂ പ്രസിഡന്റായ സ്യൂ മോര്‍ഫെറ്റ് എടുത്ത് കാട്ടുന്നത്. സിഇഒ ലെവലിലെ ലിംഗസമത്വം കുത്തനെ ഇടിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇക്കാര്യത്തില്‍ ലിംഗസമത്വമുണ്ടാകാന്‍ ഏതാണ്ട് 80 വര്‍ഷത്തോളം കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends