ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങള്‍ ഒന്നാണ് ; പ്രതിപക്ഷ കക്ഷികള്‍ മോദിക്കൊപ്പം നില്‍ക്കും ; പാക്കിസ്ഥാനെ വിമര്‍ശിച്ച് ശശി തരൂര്‍

ഇന്ത്യയ്ക്ക് പുറത്ത് ഞങ്ങള്‍ ഒന്നാണ് ; പ്രതിപക്ഷ കക്ഷികള്‍ മോദിക്കൊപ്പം നില്‍ക്കും ; പാക്കിസ്ഥാനെ വിമര്‍ശിച്ച് ശശി തരൂര്‍
ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.തങ്ങള്‍ പ്രതിപക്ഷമാണെന്നും അതിനാല്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇന്ത്യക്കു പുറത്തു തങ്ങള്‍ ഒന്നാണെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാനു തങ്ങള്‍ ഒരിഞ്ച് പോലും നല്‍കില്ലെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42ാം സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിക്കുമെന്ന പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

'നമ്മളെ പാക്കിസ്ഥാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എതു കാരണത്തിനാണോ, അത് അവരും മുന്‍പ് ചെയ്തിട്ടുണ്ട്. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത്ബള്‍ട്ടിസ്ഥാന്റെയും പദവികള്‍ എടുത്തുമാറ്റിയത് അവരാണ്. അവര്‍ക്കു നമ്മുടെ നേര്‍ക്കു വിരല്‍ ചൂണ്ടാന്‍ അവകാശമില്ല.' തരൂര്‍ പറഞ്ഞു

യു.എന്നില്‍ പ്രസംഗിക്കാന്‍ മോദി പോകുന്ന സമയം തങ്ങളും ഒപ്പമുണ്ടാകുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം കേന്ദ്രത്തെ ചോദ്യം ചെയ്യുന്നതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.'കശ്മീരി സഹോദരങ്ങള്‍ നേരിടുന്ന പരീക്ഷണങ്ങള്‍ നമ്മള്‍ മനസ്സിലാക്കിയേ തീരൂ. ഇന്റര്‍നെറ്റും ടെലിഫോണുകളും ഇല്ലാത്ത മനുഷ്യര്‍. മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളോടു സംസാരിക്കാനാവുന്നില്ല. രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുള്ളയെ അടക്കമുള്ളവരെ തടവിലാക്കിയിരിക്കുന്നു. പാര്‍ലമെന്റില്‍ ഞങ്ങള്‍ ഈ വിഷയങ്ങളൊക്കെയും ഉയര്‍ത്തിയതാണ്. രാജ്യത്തിനുള്ളില്‍ അതുയര്‍ത്തുക തന്നെ ചെയ്യും.' തരൂര്‍ പറഞ്ഞു.

Other News in this category4malayalees Recommends