അഞ്ചുവയസുകാരന്‍ രാത്രിയില്‍ തനിയെ സൈക്കിള്‍ ചവിട്ടി ; അമ്മയ്‌ക്കെതിരെ ക്രിമിനല്‍ കേസ് അഞ്ചുവയസുകാരന്‍ രാത്രിയില്‍ തനിയെ സൈക്കിള്‍ ചവിട്ടി ; അമ്മയ്‌ക്കെതിരെ ക്രിമിനല്‍ കേസ്

അഞ്ചുവയസുകാരന്‍ രാത്രിയില്‍ തനിയെ സൈക്കിള്‍ ചവിട്ടി ; അമ്മയ്‌ക്കെതിരെ ക്രിമിനല്‍ കേസ് അഞ്ചുവയസുകാരന്‍ രാത്രിയില്‍ തനിയെ സൈക്കിള്‍ ചവിട്ടി ; അമ്മയ്‌ക്കെതിരെ ക്രിമിനല്‍ കേസ്
അഞ്ചു വയസ്സുകാരന്‍ രാത്രിയില്‍ തനിയെ സൈക്കിള്‍ ചവിട്ടുന്നത് കണ്ട പോലീസ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തി. ഫ്‌ളാറ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് സൈക്കിളില്‍ സഞ്ചരിച്ച കുട്ടിയെ പോലീസ് പിടികൂടി. കുട്ടിയ്ക്ക് സ്ഥലത്തിന്റെയോ വീടിന്റെയോ വിലാസം നല്‍കാനായില്ല. ഞായറാഴ്ച ഒരു മണിയോടെ കുട്ടിയുടെ ചിത്രം പോലീസ് പ്രസിദ്ധീകരിച്ചു

അതേസമയം കുട്ടിയെ കാണാനില്ലെന്ന് അമ്മ പോലീസില്‍ പരാതിപ്പെട്ടു. കുട്ടി പിതാവിന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് അമ്മ കരുതിയത്. പിതാവിനോട് അന്വേഷിച്ചപ്പോഴാണ് സംഭവം മനസിലായത്. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മറ്റൊരു കുടുംബാംഗത്തെ ഏല്‍പ്പിച്ചു.

കുട്ടിയ്ക്ക് പരിക്കേല്‍ക്കുന്ന വിധം അശ്രദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് അമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് അകലെയാണ് കുട്ടി സൈക്കിളില്‍ സഞ്ചരിച്ചത്.

Other News in this category4malayalees Recommends