വെറുതെ നാടകം കളിക്കരുത് ; വീല്‍ ചെയറില്‍ ഇരുന്ന ഭിന്നശേഷി യാത്രക്കാരിയോട് ദേഷ്യപ്പെട്ട് വിമാനത്താവള ജീവനക്കാരി

വെറുതെ നാടകം കളിക്കരുത് ; വീല്‍ ചെയറില്‍ ഇരുന്ന ഭിന്നശേഷി യാത്രക്കാരിയോട് ദേഷ്യപ്പെട്ട് വിമാനത്താവള ജീവനക്കാരി
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരി യാത്രയ്ക്കായി വന്ന വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം വൈകീട്ട് ഡല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് പോകാനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായതെന്ന് യാത്രക്കാരിയായ വിരാലി മോദി പറയുന്നു. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വിരാലി പങ്കുവച്ചത്.വിമാനത്താവളത്തിലെ പരിശോധന കൗണ്ടറില്‍ ഇരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിരാലി ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ പരിശോധനക്കായി തന്നോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് കഴിയില്ലെന്ന് പറഞ്ഞു.

അത് കേള്‍ക്കാതെ തന്നോട് നാടകം കളിയ്ക്കരുതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ തട്ടിക്കയറുകയും മേലു ഉദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു. കൈവശമുള്ള രേഖകള്‍ കാണിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ശ്രദ്ധിച്ചില്ല. തുടര്‍ന്ന് മറ്റൊരു ഉദ്യോഗസ്ഥയെത്തിയാണ് തന്നെ പരിശോധിച്ച് പോകാന്‍ അനുവദിച്ചത്.പിന്നീട് സംഭവത്തില്‍ എഐഎസ്എഫ് തന്നോട് ഖേദം പ്രകടിപ്പിച്ചതായും വിരാലി വ്യക്തമക്കി.


Other News in this category4malayalees Recommends