ആര്‍എസ്എസ് മാതൃക പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ; സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി ; മുഴുവന്‍ സമയ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും

ആര്‍എസ്എസ് മാതൃക പിന്തുടര്‍ന്ന് കോണ്‍ഗ്രസ് ; സംഘടനാ സംവിധാനത്തില്‍ അഴിച്ചുപണി ; മുഴുവന്‍ സമയ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും
കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം ആര്‍എസ്എസ് മാതൃകയിലാക്കാന്‍ തീരുമാനം. പ്രേരക്മാരെ നിയമിച്ച് പാര്‍ട്ടി പ്രവര്‍ത്തനം താഴേത്തട്ടിലെത്തിക്കാനാണ് പുതിയ തീരുമാനം. അഞ്ച് ജില്ലകളടങ്ങിയ ഒരു ഡിവിഷന് മൂന്ന് പ്രേരക്മാരെ ചുമതലപ്പെടുത്താനും പ്രേരക്മാര്‍ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ അവസാനത്തിനകം പ്രേരക്മാരെ അതത് പി.സി.സികളാണ് നിര്‍ദ്ദേശിക്കുക. ഈ മാസം മൂന്നിന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലായിരുന്നു തീരുമാനം. അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു

കോണ്‍ഗ്രസിനോട് ചോദ്യം ചെയ്യപ്പെടാനാവത്ത പ്രതിബദ്ധതയുള്ളവരും പ്രവര്‍ത്തകരെ മനസിലാക്കാന്‍ ശേഷിയുള്ളവരും അവരുടെ ബഹുമാനം നേടുന്നവരുമായിരിക്കണം പ്രേരക്മാരായി നിയമിക്കേണ്ടത്.ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും രാഹുല്‍ ഗാന്ധി എം.പിയുടെ പിന്മാറ്റവും പിന്നീട് ഇടക്കാല അദ്ധ്യക്ഷയായി സോണിയാഗാന്ധിയുടെ വരവും കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തിരഞ്ഞെടുക്കുകയുള്ളൂ.

Other News in this category4malayalees Recommends