ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റെയ്‌നില്‍ തുറന്നു; പാര്‍ക്കിന്റെ വിസ്തീര്‍ണം 1,00,000 മീറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റെയ്‌നില്‍ തുറന്നു;  പാര്‍ക്കിന്റെ വിസ്തീര്‍ണം 1,00,000 മീറ്റര്‍

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്കായ ദിയാര്‍ അല്‍ മുഹറഖില്‍ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റെയ്‌നില്‍ തുറന്നു. 70 മീറ്റര്‍ നീളമുള്ള 'ബോയിംങ് 747' സമുദ്രത്തിനടിയിലെ പാര്‍ക്കിന് മധ്യത്തിലായും 20-22 മീറ്റര്‍ താഴെയായും സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ചിപ്പി, മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.


ആഴിക്കടിയില്‍ സഞ്ചരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുരക്ഷിതമായ നീന്തല്‍ നടത്തി അടിക്കടല്‍ ആസ്വദിക്കാനുള്ള അത്യപൂര്‍വ്വ അവസരമാണ് രാജ്യത്ത് ഒരുങ്ങുന്നത്. കടല്‍ ജീവിതത്തിന്റെ ആസ്വാദ്യത അനുഭവിച്ചറിയാനും വിനോദസഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പാര്‍ക്കില്‍ സൗകര്യമുണ്ട്. 1,00,000 മീറ്റര്‍ വിസ്തീര്‍ണ്ണമാണ് പാര്‍ക്കിന്റെ പരിധി.

Other News in this category



4malayalees Recommends