എല്ലാം നാഗകന്യകയുടെ വരം; 'ഇന്നത്തെ ഞാന്‍ എന്താണോ അതിനു കാരണം നാഗകന്യക; അതിനിയും തുടരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'; നാഗിനിയായി മിനി സ്‌ക്രീനിനെ വിസ്മയിപ്പിച്ച മൗനി റോയ് മനസു തുറന്നപ്പോള്‍

എല്ലാം നാഗകന്യകയുടെ വരം; 'ഇന്നത്തെ ഞാന്‍ എന്താണോ അതിനു കാരണം നാഗകന്യക; അതിനിയും തുടരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'; നാഗിനിയായി മിനി സ്‌ക്രീനിനെ വിസ്മയിപ്പിച്ച മൗനി റോയ് മനസു തുറന്നപ്പോള്‍

നാഗകന്യക എന്ന പരമ്പരയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് മൗനി റോയി. ഹിന്ദി ചാനലായ കളേഴ്സില്‍ സ്പ്രേഷണം ചെയ്തിരുന്ന നാഗിന്‍ എന്ന പരമ്പരയാണ് മലയാളത്തിലേക്ക് നാഗകന്യകയായി മൊഴി മാറിയെത്തിയത്. പരമ്പരയുടെ രണ്ടാംഭാഗ( നാഗിന്‍2) വും മൂന്നാം ഭാഗവും ഹിറ്റായിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ്‌സ്‌ക്രീന്‍ പ്രവേശനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് ബിഗ്‌സ്‌ക്രീനിലേക്കുള്ള തന്റെ യാത്ര അത്രയെളുപ്പമൊന്നുമായിരുന്നില്ലെന്നാണ് മൗനി പറയുന്നത്.


ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്ന് ബി ടൗണിലേക്ക് ചുവടുമാറ്റണമെന്ന് ചിന്തിച്ച സമയത്തായിരുന്നില്ല ഗോള്‍ഡ് എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. അക്ഷയ്കുമാറിനൊപ്പമായിരുന്നു അഭിനയിച്ചത്. ആ ചിത്രത്തിനു ശേഷമാണ് ചലച്ചിത്രങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇന്നത്തെ ഞാന്‍ എന്താണോ അതിനു കാരണം നാഗകന്യകയാണ്. ആ പരമ്പര ഏറെ പ്രസിദ്ധമായിരുന്നു. അതിനിയും തുടരുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും സിനിമയിലാണ് - മൗനി പറഞ്ഞു. ഡിഷനില്‍ പങ്കെടുത്തിട്ടു തന്നെയാണ് വ്യത്യസ്തതയുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്നും മൗനി വ്യക്തമാക്കി.

Other News in this category4malayalees Recommends