മൂന്നാര്‍ രാജമലയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് എതിരെ മൂന്നാര്‍ പോലീസ് കേസ് എടുത്തു; കേസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം; സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷനും

ജീപ്പില്‍ നിന്നും കുഞ്ഞ് തെറിച്ചു വീണ സംഭവം വിവാദം ആയതിനെ തുടര്‍ന്നാണ് പോലീസ് കേസ് എടുത്തത്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്. കുഞ്ഞിനെ രക്ഷപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് വിശദാമായ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടി സ്വീകരിക്കും. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതല്ലെന്ന സത്യം പോലീസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടത് ചെയ്യുമെന്ന് അച്ഛന്‍ പറഞ്ഞു.

മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തില്‍ അമ്മ ഉറങ്ങിപ്പോയതുകൊണ്ടാണ് കുഞ്ഞ് വീണത് അറിയാതിരുന്നതെന്നാണ് അമ്മയും പറയുന്നത്.അതേസമയം, സംഭവത്തില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. ഇടുക്കി എസ് പി യോടും കളക്ടറോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. രക്ഷിതാക്കളോടും കമീഷന്‍ വിശദീകരണം തേടിയിട്ടുണ്ട്.

Other News in this category4malayalees Recommends