'ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുത്; ഓണ സദ്യ കഴിക്കുന്നിടത്ത് എത്തിപ്പെട്ടാല്‍ മിഠായി വായിലിട്ട് തന്ത്രപരമായി അവിടെനിന്നും ഒഴിഞ്ഞുമാറണം; വിവാദ പ്രസംഗവുമായി മതപ്രഭാഷകന്‍

ഓണം, ക്രിസ്തുമസ് പോലുള്ള മറ്റു മതസ്ഥരുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്നും അത്തരത്തില്‍ പങ്കെടുക്കാന്‍ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. എസ്.കെ.എസ്.എഫ്.എഫ് വേദിയില്‍ അദ്ദേഹം നടത്തുന്ന പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗമാണിതെന്നും ഒരു കൂട്ടര്‍ പറയുന്നു.

കോളേജില്‍ നടക്കുന്ന ഓണം, ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമുണ്ടോയെന്ന് വേദിയില്‍ നിന്നും ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് സിംസാറുല്‍ ഹഖ് ഹുദവിയുടെ വിശദീകരണം. മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നമുക്ക് കഴിയില്ല, പക്ഷെ ഇതിനെയെല്ലാം ഒരു തന്ത്രപരമായ രീതിയില്‍ കൈകാര്യം ചെയ്യണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഓണ സദ്യ കഴിക്കുന്നിടത്ത് എത്തിപ്പെട്ടാല്‍ മിഠായി വായിലിട്ട് തന്ത്രപരമായി അവിടെനിന്നും ഒഴിഞ്ഞുമാറുകയാണ് വേണ്ടതെന്ന് തുടങ്ങിയ തന്ത്രങ്ങളും സിംസാറുല്‍ ഹഖ് ഹുദവി തന്റെ പ്രസംഗത്തില്‍ ഉപദേശിക്കുന്നുണ്ട്.

Other News in this category4malayalees Recommends