ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു; പുറത്തേക്ക് പോയത് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 167 ദിവസത്തിനകം

ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു; പുറത്തേക്ക് പോയത് കോണ്‍ഗ്രസില്‍ ചേര്‍ന്ന് 167 ദിവസത്തിനകം

ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ചേര്‍ന്ന് 167 ദിവസത്തിനകമാണ് ഊര്‍മിള കോണ്‍ഗ്രസ് വിട്ടത്. നടി കോണ്‍ഗ്രസ് വിടാനുള്ള കാരണം വ്യക്തമല്ല.


ലോക്സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് മുംബൈയില്‍ നിന്നും ഊര്‍മിള മത്സരിച്ചിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഗോപാല്‍ ഷെട്ടിക്കെതിരെയായിരുന്നു ഊര്‍മിള മത്സരിച്ചത്. ഊര്‍മിളയുടെ കോണ്‍ഗ്രസ് പ്രവേശനവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമെല്ലാം വാര്‍ത്തയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നായിരുന്നു ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയില്‍ നിന്നായിരുന്നു ഊര്‍മിള അംഗത്വം സ്വീകരിച്ചത്. തൊണ്ണൂറുകളില്‍ രംഗീല ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ തിളങ്ങിയ ഊര്‍മിള അക്കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു

Other News in this category4malayalees Recommends