മഞ്ജുവിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ വെലാറില്‍; മുക്കാല്‍ കോടിയോളം വില വരുന്ന പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

മഞ്ജുവിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ വെലാറില്‍; മുക്കാല്‍ കോടിയോളം വില വരുന്ന പുതിയ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

റേഞ്ച് റോവര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നായ റേഞ്ച് റോവര്‍ വേലാറാണ് നടി സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന വേലാറിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 201 കിലോമീറ്ററാണ്.


ഡീസല്‍ മോഡലിലുള്ള കറുത്ത വെലാറാണ് മഞ്ജു സ്വന്തമാക്കിയത്. ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

Other News in this category4malayalees Recommends