ദിലീപിന്റെ നായികയായി അനുശ്രീ വീണ്ടും എത്തുന്നു; സുഗിത് ചിത്രമായ മൈ സാന്റയുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും

ദിലീപിന്റെ നായികയായി അനുശ്രീ വീണ്ടും എത്തുന്നു; സുഗിത് ചിത്രമായ മൈ സാന്റയുടെ ചിത്രീകരണം അടുത്തയാഴ്ച ആരംഭിക്കും

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു. സുഗിത് ചിത്രമായ മൈ സാന്റയിലാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്. മൈ സാന്റായുടെ രണ്ടാം ഘട്ട ചിത്രീകരണം ഊട്ടിയില്‍ ആരംഭിക്കും.


വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ്,സാന്ദ്രാ മറിയം ജോസ്, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ദിലീപ്, അനുശ്രീ എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,മറിമായം മഞ്ജു, അജിജോണ്‍, ബാലതാരം മാനസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends