ജമ്മു കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനം ; കശ്മീര്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നെന്നും പാക് വിദേശകാര്യമന്ത്രി

ജമ്മു കശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനം ; കശ്മീര്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നെന്നും പാക് വിദേശകാര്യമന്ത്രി
യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. കശ്മീരില്‍ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടല്‍ പാകിസ്താന്‍ വീണ്ടും ആവശ്യപ്പെട്ടു.

കശ്മീരില്‍ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിയ്ക്കുകയാണെന്നും 80 ലക്ഷത്തോളം കശ്മീരികള്‍ സൈന്യത്തിന്റെ തടവറയിലാണെന്നുമുള്ള ആരോപണം പാക് മന്ത്രി ഉന്നയിച്ചു. ഇതിനിടെ, കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

കശ്മീരിലെ വ്യാപാരസ്ഥാനങ്ങളില്‍ ആവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതായും അടിയന്തര വൈദ്യസഹായം പോലും ലഭിക്കുന്നില്ലെന്നും ഖുറേഷി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആരോപിച്ചു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമല്ലെന്നും ആവര്‍ത്തിച്ചു. കശ്മീര്‍ വിഷയത്തില്‍ രാജ്യാന്തര വേദികളില്‍നിന്ന് പലതവണ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും വിഷയം ഉന്നയിക്കാനുള്ള ശ്രമം.

വിഷയത്തില്‍ പാകിസ്താന്‍ നേരത്തെ ഐക്യരാഷ്ട്രസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യാവകാശ കൗണ്‍സിലിലും ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

Other News in this category4malayalees Recommends