ഐ.എം.എ യുവജനോത്സവം, ഓണം: സൗജന്യ ഓണപ്പുടവ നേടാന്‍ അവസരം

ഐ.എം.എ യുവജനോത്സവം, ഓണം: സൗജന്യ ഓണപ്പുടവ നേടാന്‍ അവസരം
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 21നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ യുവജനോത്സവവും, വൈകുന്നേരം 5 മണി മുതല്‍ ഓണത്തിന്റെ പരിപാടികളും നടക്കും. ഓണത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് റാഫിള്‍ ടിക്കറ്റിലൂടെ സൗജന്യമായി ഓണപ്പുടവകള്‍ (ഓണ സാരികള്‍) നല്‍കുവാന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.


വിദ്യാര്‍ത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ 23 വര്‍ഷമായി ഐ.എം.എ നടത്തിവരുന്ന യുവജനോത്സവത്തില്‍ തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസംഗ വിഷയങ്ങള്‍ ഐ.എം.എയുടെ വെബ്‌സൈറ്റായ www.illinoismalayaleeassociation.orgല്‍ നിന്നും ലഭിക്കുന്നതാണ്.


ഓണ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഐ.എം.എയുടെ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പണിക്കര്‍ (പ്രസിഡന്റ്) 847 401 7771.




Other News in this category



4malayalees Recommends