സ്വദേശിവല്‍ക്കരണം; ഒമാനില്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; 2018ല്‍ മാത്രം സ്വകാര്യ മേഖലയിലെ ജോലിയില്‍ നിന്നും പുറത്തായത് 34266 പ്രവാസി തൊഴിലാളികള്‍

സ്വദേശിവല്‍ക്കരണം; ഒമാനില്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; 2018ല്‍ മാത്രം സ്വകാര്യ മേഖലയിലെ ജോലിയില്‍ നിന്നും പുറത്തായത് 34266 പ്രവാസി തൊഴിലാളികള്‍

സ്വദേശിവല്‍ക്കരണം ശക്തിപ്പെട്ടതോടെ തൊഴില്‍ നഷ്ടം സംഭവിക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു. 2018ല്‍ മാത്രം 34266 പ്രവാസി തൊഴിലാളികള്‍ സ്വകാര്യ മേഖലയിലെ ജോലിയില്‍ നിന്നും പുറത്തായതായി മാന്‍പവര്‍ മന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ സ്വകാര്യ മേഖലയില്‍ 1924839 പ്രവാസി തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 18,90,573 ആയി കുറഞ്ഞു.


ചില വലിയ പദ്ധതികള്‍ പൂര്‍ത്തിയായതിനാലും പ്രവാസി തൊഴിലാളികള്‍ക്ക് രാജ്യം വിടേണ്ടി വന്നിട്ടുണ്ട്. പുതിയ പദ്ധതികളുടെ അഭാവവും കാരണമായി. എന്നാല്‍, സമ്പദ്ഘടനക്കും ഒമാനിവല്‍ക്കരണ നയം നടപ്പാക്കുന്നതിനും സഹായകരമാകുന്നതാണ് പ്രവാസികളുടെ കൊഴിഞ്ഞു പോക്കെന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.നിലവില്‍ 17 ലക്ഷം പ്രവാസി തൊഴിലാളികളാണ് രാജ്യത്തുള്ളത്. ഒമാനികള്‍ക്ക് 65000 തൊഴിലുകള്‍ കൂടി നല്‍കുന്നതിനുള്ള പദ്ധതികള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതു കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ വിദേശികള്‍ തിരികെ വിമാനം കയറേണ്ടി വരും.

Other News in this category



4malayalees Recommends