ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ നീക്കം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ നീക്കം; തീരുമാനം മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

ബഹ്‌റൈനില്‍ സ്വദേശിവത്കരണത്തിന്റെ തോത് വര്‍ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു.


ഇക്കാര്യത്തില്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, 'തംകീന്‍' തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് എല്‍.എം.ആര്‍.എ പ്രവര്‍ത്തിക്കുന്നത്. ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആവിഷ്‌കരിച്ചത് വഴി ഗവണ്‍മെന്റ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ക്കനുസരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതായും ഉസാമ അല്‍ അബ്‌സി വ്യക്തമാക്കി.

Other News in this category



4malayalees Recommends