ചതിയന്‍ എന്നും ചതിയനായിരിക്കും ; ഗാംഗുലിയും സച്ചിനുമെല്ലാം വേറെ ലെവല്‍ ; സ്മിത്തിനെ വിമര്‍ശിച്ച് ഇംഗ്ലീഷ് താരം

ചതിയന്‍ എന്നും ചതിയനായിരിക്കും ; ഗാംഗുലിയും സച്ചിനുമെല്ലാം വേറെ ലെവല്‍ ; സ്മിത്തിനെ വിമര്‍ശിച്ച് ഇംഗ്ലീഷ് താരം
ആഷസ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളുടെ കണ്ണിലെ കരടായ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മറ്റൊരു ഇംഗ്ലീഷ് താരം കൂടി. ചതിയന്‍ എക്കാലത്തും ചതിയനായിരിക്കുമെന്നും ലോക ക്രിക്കറ്റില്‍ ചതിയന്‍ എന്ന പേരിലായിരിക്കും സ്മിത്ത് അറിയപ്പെടുകയെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറുടെ കുറ്റപ്പെടുത്തല്‍.

'പന്ത് ചുരണ്ടലിലെ സ്മിത്തിന്റെ പങ്കിനെ കുറിച്ച് ലോകം എന്നും ഓര്‍ക്കും. എക്കാലവും ചതിയന്‍ എന്നാവും സ്മിത്തിനെ അറിയപ്പെടുക. മഹാനായ ക്രിക്കറ്റ് കളിക്കാരുടെ പേരിനൊപ്പം സ്മിത്തിന്റെ പേരും വെച്ചാല്‍ അവിടെ ചോദ്യം ഉയരും, ശരിക്കും സ്മിത്ത് മഹാനോ അതോ ചതിയനായ ഒരു ക്രിക്കറ്റ് താരമോ?' പനേസര്‍ പറഞ്ഞു.

സച്ചിന്‍, ഗാവസ്‌കര്‍. ഗാംഗുലി, കുംബ്ലേ തുടങ്ങിയ താരങ്ങളെയാണ് പനേസര്‍ മഹാനായ കളിക്കാരായി വിലയിരുത്തുന്നത്. എത്ര റണ്‍സ് സ്മിത്ത് സ്‌കോര്‍ ചെയ്തു എന്നതിലല്ല കാര്യം. മഹാനായ കളിക്കാരുടെ നിരയില്‍ ഒരിക്കലും സ്മിത്തിന് സ്ഥാനമില്ലെന്നും ഇംഗ്ലണ്ട് സ്പിന്നര്‍ പറയുന്നു.

ശവക്കുഴിയിലേക്ക് പോവുന്നത് വരെ സ്മിത്ത് ചതിയനായിരിക്കും എന്നായിരുന്നു ഇംഗ്ലണ്ട് മുന്‍ പേസര്‍ ഹാര്‍മിസന്‍ പറഞ്ഞത്.

Other News in this category



4malayalees Recommends