കശ്മീര്‍ നിക്കം ഇന്ത്യന്‍ മുസ്ലീങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

കശ്മീര്‍ നിക്കം ഇന്ത്യന്‍ മുസ്ലീങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പ്രദേശത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇന്ത്യന്‍ മുസ്ലിങ്ങളെ തീവ്രവാദത്തിലേക്ക് നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാക് അധീന കാശ്മീരിലെ മുസഫറാബാദില്‍ നടന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍ഖാന്‍.

ഇന്ത്യന്‍ സൈന്യം കാശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ അവരെ തീവ്രവാദത്തിലേക്ക് തള്ളിവിടുകയാണ്. മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ഒരു സ്ഥാനവുമില്ലെന്നാണ് കാശ്മീര്‍ നടപടി വ്യക്തമാക്കുന്നത്. മറ്റാരും ഇന്നുവരെ സ്വീകരിക്കാത്ത നിലപാടാണ് താന്‍ കാശ്മീരിനായി സ്വീകരിക്കുന്നത്. ലോകത്തിന് മുന്നില്‍ കാശ്മീരിന്റെ അംബാസഡറായി സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.അതേസമയം കാശ്മീര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. രാജ്യാന്തര കോടതിയെ സമീപിച്ചാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ഇമ്രാന്‍ ഖാന്‍ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Other News in this category4malayalees Recommends