കാനഡയില്‍ ഒക്ടോബര്‍ 21ന് പൊതുതെരഞ്ഞെടുപ്പ്; കുടിയേറ്റം നിര്‍ണായക വിഷയമായ തെരഞ്ഞെടുപ്പ്; പുരോഗതിയിലേക്ക് പോകണമോ അതല്ല പരാജയപ്പെട്ട നയങ്ങളിലേക്ക് പോകണമോ എന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി ട്രൂഡ്യൂ

കാനഡയില്‍ ഒക്ടോബര്‍ 21ന് പൊതുതെരഞ്ഞെടുപ്പ്; കുടിയേറ്റം നിര്‍ണായക വിഷയമായ തെരഞ്ഞെടുപ്പ്; പുരോഗതിയിലേക്ക് പോകണമോ അതല്ല പരാജയപ്പെട്ട നയങ്ങളിലേക്ക് പോകണമോ എന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി ട്രൂഡ്യൂ
കാനഡക്കാര്‍ പുതിയ ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ 21ന് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ നിര്‍ണായക വിഷയമായ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നതിനാല്‍ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ തെരഞ്ഞെടുപ്പാണിത്.പുതിയൊരു ഫെഡറല്‍ ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കുന്നതിനായി ജനങ്ങള്‍ അടുത്ത മാസം പോളിംഗ് ബൂത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവാണ്.

ഇത്തരത്തില്‍ ഔദ്യോഗികമായി ഇലക്ഷന്‍ പ്രഖ്യാപനം വന്നതോടെ എല്ലാ പാര്‍ട്ടികളും പ്രചാരണം തുടങ്ങുന്നതിനുള്ള ഒരുക്കമാരംഭിച്ചിട്ടുമുണ്ട്. രാജ്യത്തെ 43ാമത് പൊതുതെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. പുരോഗതിയിലേക്ക് പോകാന്‍ അല്ലെങ്കില്‍ കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയപ്പെട്ട നയങ്ങളിലേക്ക് തിരിച്ച് പോകാന്‍ എന്നീ രണ്ട് വഴികളാണ് പുതിയ തെരഞ്ഞെടുപ്പിലൂടെ ജനത്തിന് തെരഞ്ഞെടുക്കാനുളളതെന്നാണ് ട്രൂഡ്യൂ അഭിപ്രായപ്പെട്ടിരിക്കുന്നത്.

2015ല്‍ ട്രൂഡ്യൂവിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ അട്ടിമറിച്ചാണ് അധികാരത്തില്‍ വന്നിരുന്നത്. ഈ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണെന്നാണ് ട്രൂഡ്യൂ ജനത്തിന് ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.ഈ രണ്ട് പ്രധാനപ്പെട്ട പാര്‍ട്ടികളെ സംബന്ധിച്ചും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് വരുന്നതെന്നതിനാല്‍ ഇരു പക്ഷവും വാശിയേറിയ പ്രചാരണപരിപാടികള്‍ക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. കാനഡയിലെ ഏത് തെരഞ്ഞെടുപ്പുമെന്നത് പോലെ ഇമിഗ്രേഷന്‍ ഈ തെരഞ്ഞെടുപ്പിലും ചൂടന്‍ വിഷയമാകുമെന്നുറപ്പാണ്.

കുടിയേറ്റത്തെ രണ്ട് പാര്‍ട്ടികളും അനുകൂലിക്കുന്നുണ്ടെങ്കിലും ഇതിനെ കൈകാര്യം ചെയ്യുന്നതിലുള്ള കടുത്ത വ്യത്യാസമാണ് ഈ തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കാന്‍ പോകുന്നത്. അതിനാല്‍ ഇനി അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റ് ഏതാണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവിടേക്കുള്ള കുടിയേറ്റത്തിന്റെ ഗതി നിര്‍ണയിക്കപ്പെടുന്നത്.

Other News in this category4malayalees Recommends