ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ മാറ ഏജന്റിന്റെ സേവനം പ്രയോജനപ്പെടുത്തുക; കുടിയേറ്റ പ്രക്രിയയിലെ സങ്കീര്‍ണതകളൊഴിവാക്കാന്‍ ഉത്തമമാര്‍ഗം; വിസയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കും; അപേക്ഷയിലെ തെറ്റുകളെയുമൊഴിവാക്കാന്‍ സഹായിക്കും

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ മാറ ഏജന്റിന്റെ സേവനം പ്രയോജനപ്പെടുത്തുക; കുടിയേറ്റ പ്രക്രിയയിലെ സങ്കീര്‍ണതകളൊഴിവാക്കാന്‍ ഉത്തമമാര്‍ഗം;  വിസയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ നല്‍കും; അപേക്ഷയിലെ തെറ്റുകളെയുമൊഴിവാക്കാന്‍ സഹായിക്കും
നിങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഒരു മൈഗ്രേഷന്‍ ഏജന്റ്‌സ് രജിസ്‌ട്രേഷന്‍ അഥോറിറ്റി അഥവാ മാറ ഏജന്റിനെ ഹയര്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് വിദഗ്ദര്‍ നിര്‍ദേശിക്കുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ പ്രക്രിയ വളരെ സങ്കീര്‍ണമായതിനാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇത്തരം ഏജന്റിന്റെ സേവനം നിങ്ങളെ വളരെയധികം സഹായിക്കുമെന്നുറപ്പാണ്.മാറ രജിസ്‌ട്രേഡ് കണ്‍സള്‍ട്ടന്റുമാരുടെ സേവനത്തെക്കുറിച്ചാണിവിടെ വിശദീകരിക്കുന്നത്.

മാറ ഏജന്റിനെ ഹയര്‍ ചെയ്യുന്നത് കൊണ്ടുളള ഗുണങ്ങള്‍

നിങ്ങളുടെ ഓസ്‌ട്രേലിയന്‍ വിസ അപേക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ഈ ഏജന്റിലൂടെ ലഭിക്കുന്നുവെന്നതാണ് മാറ ഏജന്റിനെ കൊണ്ടുള്ള പ്രധാന നേട്ടം. ഏതെങ്കിലും തരത്തിലുള്ള പിഴവ് അപേക്ഷയില്‍ വന്നാല്‍ നിങ്ങളുടെ വിസ നിരസിക്കപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഒരു മാറ ഏജന്റിനെ നിങ്ങളെ ശരിയായ വഴിയിലൂടെ നയിക്കാന്‍ സാധിക്കുന്നു. ഇവര്‍ക്ക് വിസ ഗൈഡ്‌ലൈനുകളെക്കുറിച്ച് അറിവുണ്ടായിരിക്കുകയും ചെയ്യും.ഓസ്‌ട്രേലിയ നിരവധി വിസകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ നിന്നും നിങ്ങള്‍ക്ക് യോജിച്ചതിന് അപേക്ഷിക്കുന്നതിന് മാറ മാര്‍ഗനിര്‍ദേശം നല്‍കും.

മാറ ഏജന്റ് എന്താണ് ചെയ്യുന്നത്...?

1-വിസ ലഭിക്കുന്ന രീതിയില്‍ വിസ അപേക്ഷ സജ്ജമാക്കി സമര്‍പ്പിക്കുന്നതിന് മാറ ഏജന്റ് നിങ്ങളെ സഹായിക്കും.

2- ഓസ്‌ട്രേലിയന്‍ വിസ അപേക്ഷയുമായി ബന്ധപ്പെട്ട ഇമിഗ്രേഷന്‍ ഉപദേശം മാറ ഏജന്റ് നല്‍കും.

മാറ ഏജന്റിന് ചെയ്യാന്‍ സാധിക്കാത്തവ

1- നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയെ സ്വാധീനിച്ച് വിസ വാങ്ങിത്തരാന്‍

2-പ്രൊസസിംഗ് സമയത്തില്‍ കുറവ് വരുത്താന്‍

3-നിങ്ങള്‍ക്ക് ഒരു ഓസ്‌ട്രേലിയന്‍ വിസ വാഗ്ദാനം ചെയ്യാന്‍

മാറ ഏജന്റിന്റെ വിശ്വാസ്യത എങ്ങനെ പരിശോധിക്കാം...

നിങ്ങള്‍ ഹയര്‍ ചെയ്യുന്ന മാറ ഏജന്റിന്റെ വിശ്വാസ്യത പരിശോധിച്ചുറപ്പാക്കേണ്ടതാണ്. ഇതിനായി ഏജന്റിന്റെ വിശദാംശങ്ങള്‍ മാറ വെബ്‌സൈറ്റില്‍ പരിശോധിക്കണം. ഏജന്റിന്റെ പേര്, സ്ഥലം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്യാം.ഓരോ രജിസ്‌ട്രേഡ് മാറ ഏജന്റിനും ഒരു മാറ രജിസ്‌ട്രേഷന്‍ നമ്പര്‍ അഥവാ എംഎആര്‍എന്‍ ഉണ്ടായിരിക്കും.

Other News in this category4malayalees Recommends