ഓസ്‌ട്രേലിയയില്‍ വിദഗ്ധ പ്രഫഷണലുകളുടെ വന്‍ ക്ഷാമം; 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് 29 മില്യണിലെത്തും; മേയില്‍ ജോലി ഒഴിവുകള്‍ 243,200; ഓട്ടോമോട്ടീവ് ട്രേഡ്‌സ്, എന്‍ജിനീയര്‍മാര്‍, ടീച്ചേര്‍സ്, നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുകളേറെ

ഓസ്‌ട്രേലിയയില്‍ വിദഗ്ധ പ്രഫഷണലുകളുടെ വന്‍ ക്ഷാമം; 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് 29 മില്യണിലെത്തും;  മേയില്‍ ജോലി ഒഴിവുകള്‍ 243,200; ഓട്ടോമോട്ടീവ് ട്രേഡ്‌സ്, എന്‍ജിനീയര്‍മാര്‍, ടീച്ചേര്‍സ്, നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുകളേറെ
ഓസ്‌ട്രേലിയ വിദഗ്ധ പ്രഫഷണലുകളുടെ വന്‍ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രത്യേക സ്‌കില്ലുകളുള്ളവരെ കണ്ടെത്തുന്നതില്‍ ഓസ്‌ട്രേലിയന്‍ എംപ്ലോയര്‍മാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്ന ദുരവസ്ഥയാണുള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് 29 മില്യണായിത്തീരുമെന്നാണ് ഡെലോയ്‌റ്റെ അടുത്തിടെ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്തിറക്കിയ കണക്ക് പ്രകാരം 2019 മേയ് മാസത്തില്‍ രാജ്യത്തെ ജോലി ഒഴിവുകള്‍ 243,200 ആയിത്തീര്‍ന്നിരിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലെ ഒഴിവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 0.3 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.രാജ്യത്തെ സ്‌കില്‍ ഷോര്‍ട്ടേജ് തിരിച്ചറിയുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപ്ലോയ്‌മെന്റ്, സ്‌കില്‍സ്, സ്മാള്‍ ആന്‍ഡ് ഫാമിലി ബിസിനസ് സ്ഥിരമായി ഗവേഷണം നടത്തി വരുന്നുണ്ട്.

ദേശീയ തലത്തിലും സ്റ്റേറ്റ് തലത്തിലും റീജിയണല്‍ തലത്തിലും ഈ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കില്‍ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പുറത്തിറക്കാറുണ്ട്.ഇതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് 2018ലാണ് പുറത്തിറക്കിയിരുന്നത്. ഇത് പ്രകാരം ഓട്ടോമോട്ടീവ് ട്രേഡ്‌സ്, എന്‍ജിനീയറിംഗ്, എന്‍ജിനീയരിംഗ് ട്രേഡ്‌സ്, ഫുഡ് ട്രേഡ്‌സ്, ഹെല്‍ത്ത് പ്രഫഷണല്‍സ്, ടീച്ചേര്‍സ്, നഴ്‌സുമാര്‍ എന്നീ മേഖലകളില്‍ വന്‍ പ്രഫഷണല്‍ ക്ഷാമം നേരിടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends