റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ചില്‍ മാതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രം
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളിഫാമിലി ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാള്‍ സെപ്റ്റംബര്‍ 6 , 7 ,8 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി.


സെപ്റ്റംബര്‍ 6, വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. അന്നത്തെ തിരുക്കര്‍മ്മങ്ങള്‍ തിരുനാള്‍ കുര്‍ബാനയോടെ സമാപിച്ചു. ഇടവകാംഗങ്ങളുടെ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.


ശനിയാഴ്ച്ച വൈകുന്നേരം 7 മണിക്ക്, ഫാദര്‍ ടോം കുന്നേല്‍ തിരുനാള്‍ പ്രാര്‍ത്ഥനയും ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനയുമര്‍പ്പിച്ച് തിരുനാള്‍ സന്ദേശം നല്‍കി. അതിനുശേഷം സ്‌നേഹവിരുന്നിലുംഎല്ലാവരും സംബന്ധിച്ചു.


ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്കുള്ള ആഘോഷപൂര്‍വ്വമായ ദിവ്യബലി അര്‍പ്പിച്ചത്ഫാദര്‍ പിന്റോ പോളിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഫാദര്‍ എബ്രഹാം വല്ലയിലും ഫാദര്‍ റാഫേല്‍ അമ്പാടനും ആയിരുന്നു.


പരിശുദ്ധ അമ്മയുടെയും മറ്റു പുണ്യവാളന്മാരുടെയും തിരുരൂപങ്ങള്‍ വഹിച്ച്, മുത്തുക്കുടയേന്തി ചെണ്ടമേളത്തോടെ, ഭക്തജനങ്ങള്‍ ദേവാലയത്തെ വലം വച്ചുള്ള പ്രദക്ഷിണം ഭക്തി നിര്‍ഭരവും അതീവ മനോഹരവുമായി.


ഫാദര്‍ റാഫേല്‍ അമ്പാടന്‍ ഭക്ത ജനങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കൊടിയിറക്കി തിരുനാള്‍ക്കര്‍മ്മകള്‍ക്ക് സമാപ്തി കുറിച്ചു.


പള്ളിയങ്കണത്തില്‍ ഭക്ഷണം കഴിക്കാന്‍ ഇടം ഒരുക്കിയത് ശ്രദ്ധേയമായി. കുട്ടികള്‍ക്ക്കളിക്കോപ്പുകള്‍, മിഠായി, വളകള്‍ എന്നിവയൊക്കെയായി യൂത്ത് ടീം സ്റ്റാള്‍ ഒരുക്കിയതും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.


Other News in this category4malayalees Recommends