സൈനിക സേവനത്തിനിടയില്‍ ആറ് യു.എ.ഇ. സൈനികര്‍ക്ക് വീരമൃത്യു; മരണം രാജ്യരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സൈനികവാഹനങ്ങള്‍ കൂട്ടിയിടിച്ച്

സൈനിക സേവനത്തിനിടയില്‍ ആറ് യു.എ.ഇ. സൈനികര്‍ക്ക് വീരമൃത്യു; മരണം രാജ്യരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സൈനികവാഹനങ്ങള്‍ കൂട്ടിയിടിച്ച്

സൈനിക സേവനത്തിനിടയില്‍ ആറ് യു.എ.ഇ. സൈനികര്‍ വീരമൃത്യു വരിച്ചതായി യു.എ.ഇ. സായുധ സേനാ ജനറല്‍ കമാന്‍ഡ് അറിയിച്ചു.

ക്യാപ്റ്റന്‍ സയീദ് അഹമ്മദ് റാഷിദ് അല്‍ മന്‍സൂരി, വാറന്റ് ഓഫീസര്‍മാരായ അലി അബ്ദുള്ള അഹമദ് അല്‍ ധന്‍ഹാനി, സായിദ് മുസല്ലം സുഹൈല്‍ അല്‍ അമേരി, സാലേ ഹസ്സന്‍ സാലേ ബിന്‍ അമര്‍, നാസര്‍ മൊഹമ്മദ് ഹമദ് അല്‍ കാബി, സാര്‍ജന്റ് സൈഫ് ധാവി റാഷിദ് അല്‍ തുനൈജി എന്നിവരാണ് മരിച്ചത്. രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങള്‍ക്ക് ജനറല്‍ കമാന്‍ഡ് അനുശോചനം അറിയിച്ചു.

രാജ്യരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ സൈനികവാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു ഇവരുടെ മരണം.

Other News in this category4malayalees Recommends