ഈട് വയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസം; ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് ഓഫ് ഇന്ത്യ വായ്പ നല്‍കും; ആനുകൂല്യം നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി വഴി

നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15% വരെ മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്സിഡിയും നല്‍കി തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകരാകാന്‍ കൈത്താങ്ങ് നല്‍കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് (NDPREM).

നിലവില്‍ ഈട് വയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്ക് വലിയൊരാശ്വാസമാണ് ഈ പ്രഖ്യാപനം. ഇതു വഴി കൂടുതല്‍ പേരിലേക്ക് പദ്ധതിയുടെ പ്രയോജനം എത്തിക്കാന്‍ കഴിയും.

Other News in this category

4malayalees Recommends