ഒസാമ ബിന്‍ ലാദന്റെ മകനും അല്‍ക്വയ്ദയുടെ അനന്തരാവകാശിയുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ട്രംപ്

ഒസാമ ബിന്‍ ലാദന്റെ മകനും അല്‍ക്വയ്ദയുടെ അനന്തരാവകാശിയുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ട്രംപ്
അല്‍ക്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാന്‍പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഓപ്പറേഷനില്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ ജൂലൈ അവസാനത്തിലും ഓഗസ്റ്റ് തുടക്കത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ കഴിഞ്ഞ മാസം മരണം സ്ഥിരീകരിച്ചു എങ്കിലും ട്രംപും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ വാര്‍ത്ത പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. 'അഫ്ഗാനിസ്ഥാന്‍ /പാകിസ്ഥാന്‍ മേഖലയില്‍ അമേരിക്ക നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ അല്‍ക്വയ്ദ അംഗവും ഒസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു, 'വൈറ്റ് ഹൗസ് പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ ട്രംപ് പറഞ്ഞു.


Other News in this category4malayalees Recommends