കാനഡയിലെ സ്‌റ്റേറ്റുകളില്‍ ക്യൂബെക്കില്‍ കുടിയേറ്റക്കാര്‍ക്ക് അവസരമേറെ; ഒഴിവുകള്‍ നികത്താന്‍ പ്രഫഷണലുകളെ കിട്ടാനില്ല; വേക്കന്‍സികളില്‍ റെക്കോര്‍ഡ് പെരുപ്പം; താല്‍ക്കാലിക വിദേശതൊഴിലാളികളെ നിയമിക്കുന്നതിനായി വന്‍ തുക വകയിരുത്തി ഗവണ്‍മെന്റ്

കാനഡയിലെ സ്‌റ്റേറ്റുകളില്‍ ക്യൂബെക്കില്‍ കുടിയേറ്റക്കാര്‍ക്ക് അവസരമേറെ; ഒഴിവുകള്‍ നികത്താന്‍ പ്രഫഷണലുകളെ കിട്ടാനില്ല; വേക്കന്‍സികളില്‍ റെക്കോര്‍ഡ് പെരുപ്പം; താല്‍ക്കാലിക വിദേശതൊഴിലാളികളെ നിയമിക്കുന്നതിനായി വന്‍ തുക വകയിരുത്തി ഗവണ്‍മെന്റ്

നിങ്ങള്‍ കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുകയാണോ...? എന്നാല്‍ ക്യൂബെക്കിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരിക്കും ഏറ്റവും ഉചിതമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ഒഴിവുകള്‍ നികത്താന്‍ പ്രഫഷണലുകളെ ലഭിക്കുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വേക്കന്‍സികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്ന് പരമാവധി കുടിയേറ്റക്കാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനുള്ള ത്വരിത നടപടികളുമായാണ് പ്രവിശ്യാ ഗവണ്‍മെന്റ് മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനായി 55 മില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.


ടെംപററി ഫോറിന്‍ വര്‍ക്കേര്‍സിനെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ തദ്ദേശീയ സമൂഹവുമായി കൂട്ടിയിണക്കുന്നതിനുമാണീ തുക വിനിയോഗിക്കുന്നത്. ഇതില്‍ നിന്നും 20.9 മില്യണ്‍ ഡോളര്‍ ഈ പ്രവിശ്യയിലെ ബിസിനസുകള്‍ ചെയ്യുന്ന ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് പ്രക്രിയകളെ പിന്തുണക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് ഗവണ്‍മെന്റിലെ ലേബര്‍ മിനിസ്റ്ററായ ജീന്‍ ബൗലെറ്റ് വെളിപ്പെടുത്തുന്നത്.

പോയ നാല് ദശാബ്ദങ്ങളില്‍ കൂടുതല്‍ കാലത്തിനിടെ കാനഡയിലെ പ്രവിശ്യകളില്‍ ക്യൂബെക്ക് നിലവില്‍ കടുത്ത തൊഴിലാളിക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയും ഏറ്റവും കൂടുതല്‍ ജോലി ഒഴിവുകള്‍ ഉണ്ടായിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അത് പരിഹരിക്കുന്നതിന് ഈ നിര്‍ണായകമായ യജ്ഞം ആരംഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വര്‍ധിച്ച തോതില്‍ തൊഴിലാളികളെ ആവശ്യമായി വന്നിരിക്കുന്നതിനാല്‍ പ്രവിശ്യയിലെ തൊഴിലുടമകള്‍ ടെംപററി ഫോറിന്‍ വര്‍ക്കേര്‍സിനെ കണ്ടെത്തി നിയമിക്കുന്നതിന് 2018 ആരംഭം മുതല്‍ കടുത്ത ശ്രമങ്ങളാണ് പ്രാവര്‍ത്തികമാക്കാനൊരുങ്ങുന്നത്.

ഇതനുസരിച്ച് 2018ല്‍ 2017ലേതിനേക്കാള്‍ ടെംപററി വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതില്‍ 36 ശതമാനം കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്. 2018 ഒക്ടോബറില്‍ പ്രവിശ്യയില്‍ പുതിയ കോലിഷന്‍ അവെനീര്‍ സര്‍ക്കാറിനെ തെരഞ്ഞെടുത്തത് മുതല്‍ ഈ പ്രവണത വര്‍ധിച്ചിരിക്കുന്നുവെന്നാണ് സിബിസി ന്യൂസ് നടത്തിയ ഒരു വിശകലനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം പ്രവിശ്യയിലേക്ക് എത്തിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവാണ് ഈ ഗവണ്‍മെന്റ് പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends