യുഎസിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിസ നിഷേധിക്കും; വിസ അപേക്ഷകരുടെ സമൂഹമാധ്യമ വിശദാംശങ്ങള്‍ അരിച്ച് പെറുക്കാനൊരുങ്ങി ഡിഎച്ച്എസ്

യുഎസിലേക്ക് കുടിയേറാനൊരുങ്ങുന്നവര്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയകളും സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിസ നിഷേധിക്കും; വിസ അപേക്ഷകരുടെ സമൂഹമാധ്യമ വിശദാംശങ്ങള്‍ അരിച്ച് പെറുക്കാനൊരുങ്ങി ഡിഎച്ച്എസ്

നിങ്ങള്‍ ഭാവിയില്‍ യുഎസിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്നവരാണോ...? എന്നാല്‍ നിങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നോക്കിയും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ വിസ അപേക്ഷകള്‍ എപ്പോള്‍ നിരസിച്ചെന്ന് ചോദിച്ചാല്‍ മതിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ദി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി അഥവാ ഡിഎച്ച്എസ് നടത്താനൊരുങ്ങുന്ന പുതിയ നീക്കമനുസരിച്ച് യുഎസിലേക്കുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നതിന് മുമ്പ് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അരിച്ച് പരിശോധിക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഡീറ്റെയില്‍സ് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നേരത്തെ തുടങ്ങിയ നീക്കം ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമാക്കാനൊരുങ്ങുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.പുതിയ നീക്കമനുസരിച്ച് യുഎസിലേക്ക് സഞ്ചാരത്തിനുള്ള അനുവാദത്തിനായി അപേക്ഷിക്കുന്ന വിദേശികളോടും ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്നവരോടും അവര്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെക്കുറിച്ചും യൂസര്‍ നെയിമുകളെക്കുറിച്ചും ചോദിക്കുകയാണ് ചെയ്യുന്നത്.ഫെഡറല്‍ രജിസ്ട്രറിലെ ഒരു നോട്ടീസാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വിസക്ക് അപേക്ഷിച്ചവര്‍ നിയമനടപടികള്‍ നേരിടുന്നവരാണോ അല്ലെങ്കില്‍ അവര്‍ യുഎസിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നവരാണോ എന്ന് ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.ഇത് പ്രകാരം അപേക്ഷകര്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡിറ്റ്, ആസ്‌ക്.എഫ്എം, വെയ്ബോ, മൈസ്പേസ്, യൂട്യൂബ്, ലിങ്ക്ഡ്ഇന്‍, തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളാണ് ഡിഎച്ച്എസ് ചോദിച്ച് മനസിലാക്കുന്നത്.എന്നാല്‍ ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പാസ് വേര്‍ഡുകള്‍ ആവശ്യപ്പെടില്ലെന്നും പരസ്യമായി ലഭ്യമാകുന്ന വിവരങ്ങള്‍ മാത്രമേ ശേഖരിക്കുകയുള്ളുവെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

Other News in this category4malayalees Recommends