ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് പങ്കാളികളെ കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ ;പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും വഴിവെട്ടുന്ന വിസ; പ്രതിവര്‍ഷം അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍; പാര്‍ട്ണര്‍ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

ഓസ്ട്രേലിയന്‍ പൗരന്‍മാര്‍ക്ക് പങ്കാളികളെ  കൊണ്ടു വരാന്‍ പാര്‍ട്ണര്‍ വിസ ;പെര്‍മനന്റ് പാര്‍ട്ണര്‍ വിസയ്ക്കും പിആറിനും വഴിവെട്ടുന്ന വിസ; പ്രതിവര്‍ഷം അനുവദിക്കുന്നത് അരലക്ഷത്തിലധികം വിസകള്‍; പാര്‍ട്ണര്‍ വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ് പാര്‍ട്ണര്‍ വിസ(സബ്ക്ലാസ് 801) ലഭിക്കുന്നതിന് അവസരമൊരുങ്ങും.തുടര്‍ന്ന് ഇവര്‍ക്ക് ഓസ്ട്രേലിയന്‍ പിആര്‍ ലഭിക്കുന്നതിനും വഴിയൊരുങ്ങുന്നതാണ്. ഓരോ വര്‍ഷവും ഓസ്ട്രേലിയ ഏതാണ്ട് അരലക്ഷത്തോളം പാര്‍ട്ണര്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. ഈ വിസ അനുവദിക്കുന്നത് ഒരു സങ്കീര്‍ണമായ പ്രൊസസാണ്. ഇത് ലഭിക്കുന്നതിനായി നിരവധി രേഖകള്‍ ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്. ഈ വിസ അംഗീകരിച്ച് കിട്ടാന്‍ ഗൗരവമായ പ്രയത്നങ്ങളും ആവശ്യമാണെന്നറിയുക. പാര്‍ട്ണര്‍ വിസ ചെലവേറിയതും സങ്കീര്‍ണമായതും സമയമെടുക്കുന്നതുമാണെന്ന് ഇമിഗ്രേഷന്‍ എക്സ്പര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ പാര്‍ട്ണര്‍ വിസ അപേക്ഷ പ്രൊസസിംഗ് വേഗത്തിലാക്കാന്‍ നിങ്ങള്‍ അപേക്ഷയെ പിന്തുണക്കുന്നതിനായുള്ള തെളിവുകളും രേഖകളും നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്. എല്ലാ പ്രസക്തമായ രേഖകള്‍ക്കുമൊപ്പം ഒരു ' ഡിസിഷന്‍ റെഡി' അപ്ലിക്കേഷനും സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിലൂടെ അപേക്ഷ വേഗത്തില്‍ പ്രൊസസ് ചെയ്യാനും ഫലം ലഭിക്കാനും ഇടയാക്കും. ഇത്തരം വിസക്കായി 7160 ഡോളര്‍ ഫീസ് വേണ്ടി വരും. ഒരു ഡിസിഷന്‍ റെഡി വിസ അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെ വിസക്കുള്ള കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കാന്‍ സാധിക്കും. നിലവില്‍ പാര്‍ട്ണര്‍ വിസക്ക് വേണ്ടി വരുന്ന പ്രൊസസിംഗ് സമയം 17 മുതല്‍ 21 മാസങ്ങള്‍ വരെയാണ്.

Other News in this category4malayalees Recommends