ഓസ്ട്രേലിയയില്‍ ബീച്ച്ഹൗസുകള്‍ വിനോദസഞ്ചാരത്തിന്റെ പുതിയ മുഖം; ലക്ഷ്വറിയുടെയും സൗകര്യങ്ങളുടെയും മായികലോകം തീര്‍ക്കുന്ന ഈ പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ടൂറിസ്റ്റ് പ്രവാഹം; രാജ്യത്തെ പ്രധാന ബീച്ച് ഹൗസുകളിതാ

ഓസ്ട്രേലിയയില്‍ ബീച്ച്ഹൗസുകള്‍ വിനോദസഞ്ചാരത്തിന്റെ പുതിയ മുഖം; ലക്ഷ്വറിയുടെയും സൗകര്യങ്ങളുടെയും മായികലോകം തീര്‍ക്കുന്ന ഈ പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ടൂറിസ്റ്റ് പ്രവാഹം;  രാജ്യത്തെ പ്രധാന ബീച്ച് ഹൗസുകളിതാ

വിനോദ സഞ്ചാരത്തിനായി ഓസ്ട്രേലിയയിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ രാജ്യമാകമാനമുളള ബീച്ച്ഹൗസുകള്‍ മുന്നില്‍ നില്‍ക്കുന്നു. രാജ്യത്തെ ആകര്‍ഷകമായ ഏതാനും ബീച്ച് ഹൗസുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.കിംഗ്സ്‌ക്ലിഫ്

ന്യൂ സൗത്ത് വെയില്‍സിലെ 14 നോര്‍ത്ത് പോയിന്റ് അവന്യുവിലെ ട്വീഡ് കോസ്റ്റിലാണിത് നിലകൊള്ളുന്നത്.3.325 മില്യണ്‍ ഡോളറാണിതിന്റെ വില. നാല് ബെഡ്റൂമുകളും നാല് ബാത്ത്റൂമുകളും ആര്‍ക്കിടെക്ട് ഡിസൈനിലുള്ളതുമായ ബീച്ച്ഹൗസാണിത്.ബ്ലാക്ക്ബട്ട് ടിംബര്‍ ഫ്ലോറുകള്‍, നല്ല സീലിംഗ്, ഇന്‍ഗ്രൗണ്ട് സ്വിമ്മിംഗ്പൂള്‍, ജെര്‍മന്‍ ഡിസൈനര്‍ കിച്ചണ്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളില്‍ ചിലത് മാത്രമാണ്. ടിംബര്‍ ലൈന്‍ഡ് അല്‍ഫ്രെസ്‌കോ ഔട്ട്ഡോര്‍ ഡൈനിംഗ് സ്പേസ്, ഓപ്പണ്‍ ഫയര്‍ , മീഡിയ റൂം ഓവര്‍ഹെഡ് പ്രൊജക്ടര്‍, ഡ്രോപ് ഡൗണ്‍ സ്‌ക്രീന്‍ തുടങ്ങിയവയും ഇവിടെയുണ്ട്.

നൂസ ഹെഡ്സ്

ക്യൂന്‍സ്ലാന്‍ഡിലെ ഹാസ്റ്റിംഗ് സ്ട്രീറ്റിലാണിത് നിലകൊള്ളുന്നത്. നാല് ബെഡ്റൂം രണ്ട് ബാത്ത്റൂം എന്നിവ ഇവിടെയുണ്ട്. ഇന്‍ഗ്രൗണ്ട് പൂള്‍ നല്ലൊരു ഡെക്കിംഗ്, സ്പാ, ഔട്ട്ഡോര്‍ ഷവര്‍, വെയില്‍ കൊള്ളാന്‍ ടെറസ്, ടൈപ്പാന്യാകി സ്‌റ്റൈല്‍ ഡൈനിംഗ് ഏരിയ എന്നിവയും ഇവിടെയുണ്ട്.വിശാലമായ ജപ്പാനീസ് സ്‌റ്റൈല്‍ ഗ്ലാസ്, ടിംബര്‍ ഡോര്‍ എന്നിവയ ലൈബ്രറി/ ഓഫീസിലേക്കാണ് തുറക്കുന്നത്. വലിയ ലിവിംഗ്/ ഫാമിലി സ്പേസും ഇവിടെയുണ്ട്.

മാര്‍ഗററ്റ് റിവര്‍

വെസ്റ്റേണ്‍ ഓസ്ട്രേലിയയിലാണിത് നിലകൊള്ളുന്നത്. ഏഴ് ബെഡ്റൂം അഞ്ച് ബാത്ത് റൂം , ആര്‍ക്കിടെക്ട് ഡിസൈന്‍ഡ് ഹോം എന്നിവയാണ് ജനകീയമായ മാര്‍ഗററ്റ് റിവറിന്റെ ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഹൗസിലുള്ളത്.

സെവന്‍ മൈല്‍സ് ബീച്ച്

ടാസ്മാനിയയിലാണിത് നിലകൊള്ളുന്നത്. റോയല്‍ ഹോബര്‍ട്ട് ഗോള്‍ഫ് കോഴ്സ്, നാല് ബെഡ്റൂം മൂന്ന് ബാത്ത് റൂം എന്നിവ ഇവിടെയുണ്ട്. ഇത് 1000 സ്‌ക്വയര്‍ മീറ്റര്‍ ബ്ലോക്കാണ്. റെട്രാക്ടബിള്‍ ഡോറുകള്‍ ഒരു ഷെല്‍ട്ടേഡ് ഔട്ട്ഡോറിലൂടെ ഡൈനിംഗ് ഏരിയയിലേക്കും ലാന്‍ഡ്സ്‌കേപ്പ് ഗാര്‍ഡനിലേക്കും തുറക്കുന്നു.ഗോള്‍ഫര്‍മാര്‍ക്കായി ഇവിടെ പുതുതായി ബഗി ഷെഡ് നിര്‍മിച്ചിരിക്കുന്നു. ബീച്ച് ഹൗസില്‍ നിന്നും നേരിട്ട് ഗോള്‍ഫ്കോഴ്സിലേക്ക് പ്രവേശിക്കാം.
Other News in this category4malayalees Recommends