ഓസ്ട്രേലിയയിലെ വില്ലേജ് എക്കണോമിക്ക് 600 ബില്യണ്‍ ഡോളറിന്റെ മൂല്യം; അന്താരാഷ്ട്രതലത്തില്‍ ഏറ്റവും മുന്നിലുള്ള 30 ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ റീജിയണല്‍ ഓസ്ട്രേലിയയും; തലസ്ഥാനനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിതാപകരം

ഓസ്ട്രേലിയയിലെ വില്ലേജ് എക്കണോമിക്ക് 600 ബില്യണ്‍ ഡോളറിന്റെ മൂല്യം; അന്താരാഷ്ട്രതലത്തില്‍ ഏറ്റവും മുന്നിലുള്ള 30 ആഗോള സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍  റീജിയണല്‍ ഓസ്ട്രേലിയയും; തലസ്ഥാനനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിതാപകരം

റീജിയണല്‍ ഓസ്ട്രേലിയയിലെ സമ്പദ് വ്യവസ്ഥ ഏതാണ്ട് 600 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളതാണെന്ന് വെളിപ്പെട്ടു. എന്നാല്‍ ഓസ്ട്രേലിയിലെ തലസ്ഥാന നഗരങ്ങളുമായ പരിഗണിക്കുമ്പോള്‍ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥ വളരെ പരിതാപകരമാണ്. റീജിയണല്‍ ഓസ്ട്രേലിയ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ശക്തികേന്ദ്രമായി വര്‍ത്തിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. റീജിയണല്‍ ഓസ്ട്രേലിയയുടെ സമ്പദ് വ്യവസ്ഥ ആഗോളതലത്തിലുള്ള ഏറ്റവും മുന്നിലുള്ള 30 ഗ്ലോബല്‍ എക്കണോമികളുടെ കൂട്ടത്തിലെത്തിയെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം ഓസ്ട്രേലിയയിലെ ഉള്‍പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥക്ക് ലോകത്തില്‍ 22ാം സ്ഥാനമാണുള്ളത്. ഇക്കാര്യത്തില്‍ തായ് വാന് തൊട്ടു പുറകിലും പോളണ്ടിന് തൊട്ട് മുന്നിലുമാണ് റീജിയണല്‍ ഓസ്ട്രേലിയന്‍ സമ്പദ് വ്യവസ്ഥുടെ സ്ഥാനം. ടെറിട്ടെറികളുടെ സമ്പദ് വ്യവസ്ഥകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ആറാമത്തെ സമ്പദ് വ്യസവ്ഥയുമാണിത്. ഇവിടങ്ങളിലെ ജനസംഖ്യ ഒമ്പത് മില്യണാണ്. എന്നാല്‍ രാജ്യത്തെ തലസ്ഥാന നഗരങ്ങല്‍ലെ സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമപ്രദേശത്തെ സാമ്പത്തിക വളര്‍ച്ച വളരെ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി താഴ്ന്ന ഗതിയാണ് പ്രകടമാക്കിയിരിക്കുന്നത്.


എസ്ജിഎസ് എക്കണോമിക്സ് ആന്‍ഡ് പ്ലാനിംഗ് നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 2007-08 കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് മുമ്പ് രാജ്യത്തെ തലസ്ഥാന നഗങ്ങളിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 3.3 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 2.8 ശതമാനമായി ചുരങ്ങിയിട്ടുമുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് റീജിയണല്‍ ഓസ്ട്രേലിയയിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 3.4 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 2.3 ശതമാനമായാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്.

Other News in this category4malayalees Recommends