അഞ്ചുവയസുള്ള ആണ്‍കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചു; 33കാരനായ ഇന്ത്യന്‍ സ്വദേശിയെ ദുബായില്‍നിന്ന് നാടുകടത്തും

അഞ്ചുവയസുള്ള ആണ്‍കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചു;  33കാരനായ ഇന്ത്യന്‍ സ്വദേശിയെ ദുബായില്‍നിന്ന് നാടുകടത്തും

ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 33കാരനായ ഇന്ത്യന്‍ സ്വദേശിയെ ദുബായില്‍നിന്ന് നാടുകടത്തും. ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന യുവാവാണ് ഇന്ത്യന്‍ വംശജനായ ആണ്‍കുട്ടിയെ ഉപദ്രവിച്ചത്.


ബുര്‍ ദുബായില്‍വെച്ച് ഇക്കഴിഞ്ഞ ജൂണില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ഇന്ത്യന്‍ സ്വദേശിയുടെ ബന്ധുവായ അഞ്ചുവയസുള്ള കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് കോടതി ഇയാളെ ആറുമാസത്തെ തടവിന് ശിക്ഷിച്ചു. തടവുശിക്ഷ അനുഭവിച്ചശേഷമായിരിക്കും നാടുകടത്തല്‍. കോടതിവിധിക്കെതിരെ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം.

Other News in this category



4malayalees Recommends