യുഎഇയിലെ മികച്ചതും മോശപ്പെട്ടതുമായസേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു; ഫുജൈറ ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് സെന്റര്‍ ഏറ്റവും മികച്ച സ്ഥാപനം

യുഎഇയിലെ മികച്ചതും മോശപ്പെട്ടതുമായസേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു; ഫുജൈറ ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് സെന്റര്‍ ഏറ്റവും മികച്ച സ്ഥാപനം

യു.എ.ഇയിലെ മികച്ചതും മോശപ്പെട്ടതുമായസേവന കേന്ദ്രങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്‌റിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററിലൂടെ വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ഫുജൈറ ഫെഡറല്‍ അതോറിട്ടി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് സെന്ററാണ് ഏറ്റവും മികച്ച സ്ഥാപനം. ഷാര്‍ജ അല്‍ ഖാന്‍ എമിറേറ്റ്‌സ് പോസ്റ്റ് ശാഖ ഏറ്റവും മോശം സ്ഥാപനവുമായി.


രാജ്യത്തെ 600 കേന്ദ്രങ്ങളാണ് മൂല്യ നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മോശം പ്രകടനം കാഴ്ചവച്ച കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരെ ഉടന്‍ മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ജനങ്ങളുമായി നല്ല രീതിയില്‍ ഇടപെടുന്ന മാനേജര്‍മാരെ നിയമിക്കാന്‍ ഉത്തരവിടുകയും ചെയ്തതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു. . മികച്ച കേന്ദ്രങ്ങളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും രണ്ട് മാസത്തെ വേതനം ബോണസായി നല്‍കാനും ഉത്തരവിട്ടു. വാര്‍ഷികാടിസ്ഥാനത്തിലാണ് ഈ മൂല്യനിര്‍ണയം. മന്ത്രിമാര്‍, അണ്ടര്‍ സെക്‌റട്ടറിമാര്‍, ജനറല്‍ മാനേജര്‍മാര്‍, മന്ത്‌റാലയങ്ങള്‍, മറ്റു ഗവ.സ്ഥാപനങ്ങള്‍ എന്നിവിടങ്ങളുടെയെല്ലാം മൂല്യം നിര്‍ണയിക്കുന്നതായി അദ്ദേഹം അറിയിച്ചു.

Other News in this category



4malayalees Recommends