ജോലിക്കിടയില്‍ ദാഹം തോന്നിയപ്പോള്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാമ്പഴം എടുത്ത് കഴിച്ചു; ദുബായില്‍ ഇന്ത്യക്കാരന്‍ വിചാരണ നേരിടും

ജോലിക്കിടയില്‍ ദാഹം തോന്നിയപ്പോള്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാമ്പഴം എടുത്ത് കഴിച്ചു; ദുബായില്‍ ഇന്ത്യക്കാരന്‍ വിചാരണ നേരിടും

ദുബായില്‍ മാമ്പഴം മോഷ്ടിച്ച ഇന്ത്യക്കാരന്‍ വിചാരണ നേരിടും. വിമാനത്താവളത്തില്‍ ജീവനക്കാരനായ 27കാരന്‍ ദാഹം തോന്നിയതിനെ തുടര്‍ന്നാണ് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാമ്പഴം എടുത്തത്. ഇത് ഭക്ഷിക്കുകയും ചെയ്തു. ആറുദിര്‍ഹം വിലയുള്ള മാമ്പഴങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.


2017 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ യാത്രക്കാരുടെ ലഗേജ് കണ്‍വെയര്‍ ബെല്‍റ്റിലേക്ക് കയറ്റുന്ന ജോലിയിലായിരുവെന്ന് പ്രതി സമ്മതിച്ചു. ദാഹം തോന്നിയപ്പോള്‍ ലഗേജില്‍നിന്ന് പുറത്തേക്ക് കണ്ട ഫ്രൂട്ട് ബോക്സ് തുറന്ന് മാമ്പഴമെടുത്ത് കഴിക്കുകയായിരുന്നുവെന്നും ഇന്ത്യക്കാരന്‍ സമ്മതിച്ചു. സംഭവം നടന്ന് ഒരുവര്‍ഷത്തിനുശേഷം ക്യാമറയില്‍ മോഷണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് 2018 ഏപ്രിലില്‍ ഇന്ത്യക്കാരനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends