മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോ ഓണാഘോഷം നടി ആശാ ശരത്ത് ഉദ്ഘാടനം ചെയ്യും
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും നിര്‍ദ്ധനര്‍ക്കുള്ള ഭവനപദ്ധതിയുടെ ഉദ്ഘാടനവും പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് നിര്‍വഹിക്കും.


സെപ്റ്റംബര്‍ 21നു വൈകുന്നേരം 5 മണിക്ക് ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. മോര്‍'ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക. 5 മണിമുതല്‍ 6.30 വരെ ഓണസദ്യ, തുടര്‍ന്ന് താലപ്പൊലിചെണ്ടമേളം എന്നിവയോടൂകൂടി മാവേലിയുമായി ഓണാഘോഷയാത്ര, പൊതുസമ്മേളനം, കലാമേള എന്നിവ നടക്കും. ഇത്തവണത്തെ കലാമേളയ്ക്ക് കലാരംഗത്ത് കഴിവുതെളിയിച്ച പ്രമുഖര്‍ നേതൃത്വം നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.


എല്ലാ മലയാളികളെയും നിറഞ്ഞമനസ്സോടെ ഓണാഘോഷത്തിലേക്ക് സ്‌നേഹത്തോടെ മിഡ്‌വെസ്റ്റ് എക്‌സിക്യൂട്ടീവ് സ്വാഗതം ചെയ്യുന്നു
Other News in this category4malayalees Recommends