ചൂടിന് ശമനം; യു.എ.ഇ.പ്രഖ്യാപിച്ച മൂന്നുമാസത്തെ നിര്‍ബന്ധിത ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചു

ചൂടിന് ശമനം; യു.എ.ഇ.പ്രഖ്യാപിച്ച മൂന്നുമാസത്തെ നിര്‍ബന്ധിത ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചു

കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.പ്രഖ്യാപിച്ച മൂന്നുമാസത്തെ നിര്‍ബന്ധിത ഉച്ചവിശ്രമം ഞായറാഴ്ച അവസാനിച്ചു. കൊടുംചൂട് അനുഭവപ്പെടുന്ന ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും മൂന്നുമണിക്കും ഇടയിലായിരുന്നു നിര്‍ബന്ധിത ഉച്ചവിശ്രമം.


നിയമലംഘനം നടത്തി തൊഴിലാളികളെ പണിയെടുപ്പിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കാനായിരുന്നു തീരുമാനം. സൂര്യതാപം ഏല്‍ക്കുന്നവിധം തുറന്നസ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം കര്‍ശനമായി വിലക്കിയിരുന്നു. നിയമം പാലിക്കേണ്ടതിന്റെ ഗൗരവം തൊഴിലുടമകളെ ബോധ്യപ്പെടുത്താന്‍ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

Other News in this category4malayalees Recommends