കശ്മീര്‍ വിഷയത്തില്‍ മോദി തീരുമാനത്തെ അനുകൂലിക്കുന്നു ; കശ്മീരി പണ്ഡിറ്റുകള്‍ക്കും മനുഷ്യാവകാശമുണ്ട് ; ടി പത്മനാഭന്‍

കശ്മീര്‍ വിഷയത്തില്‍ മോദി തീരുമാനത്തെ അനുകൂലിക്കുന്നു ; കശ്മീരി പണ്ഡിറ്റുകള്‍ക്കും മനുഷ്യാവകാശമുണ്ട് ; ടി പത്മനാഭന്‍
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് മലയാള സാഹിത്യ കുലപതി ടി.പദ്മനാഭന്‍. കാശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ താന്‍ അനുകൂലിക്കുന്നുവെന്നും ടി.പദ്മനാഭന്‍ വ്യക്തമാക്കി. കാശ്മീരിന് വേണ്ടി ഹൃദയം നൊന്ത് മുദ്രാവാക്യം വിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരും, 'പുരോഗമന' സാഹിത്യകാരന്മാരും കാശ്മീരി പണ്ഡിറ്റുകളെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണ്ഡിറ്റുകള്‍ക്കും മനുഷ്യാവകാശമുണ്ടെന്ന കാര്യം അവര്‍ വിസ്മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ട്ടൂണ്‍ വിവാദത്തില്‍ 'പള്ളിക്കാരെയും അച്ചന്മാരെയും' എ.കെ. ബാലന്‍ സംരക്ഷിച്ചുവെന്നും അവര്‍ക്ക് വേണ്ടിയാണ് കാര്‍ട്ടൂണ്‍ വരച്ചയാള്‍ക്ക് നല്‍കാനുള്ള അവാര്‍ഡ് അദ്ദേഹം 'ഫ്രീസറില്‍' വച്ചതെന്നും ടി.പദ്മനാഭന്‍ പറഞ്ഞു. ഇക്കാര്യമൊന്നും വിളിച്ച് പറയാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും നാറാണത്ത് ഭ്രാന്തനാണ് തന്റെ റോള്‍ മോഡലെന്നും കൂടി കഥാകൃത്ത് കൂട്ടിച്ചേര്‍ത്തു.

വിമോചന സമരത്തിനെതിരെ ലേഖനം എഴുതിയ ഞാന്‍ ഇടതുപക്ഷക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പോയി തൂങ്ങിച്ചാകണമെന്നും താന്‍ ഇടതുപക്ഷത്തെ എക്കാലത്തും വിമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Other News in this category4malayalees Recommends