ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി മെഗാ റാലിയില്‍ ട്രംപ് മുഖ്യാതിഥിയായേക്കും

ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി മെഗാ റാലിയില്‍ ട്രംപ് മുഖ്യാതിഥിയായേക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഈ മാസം 22ന് ഹൂസ്റ്റണില്‍ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന 'ഹൗഡി മോദി' എന്ന മെഗാ റാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിഥിയായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്ഹൗസിന്റെ ഔദ്യോഗികപ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ട്രംപ് എത്തിയാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. ഇറക്കുമതിച്ചുങ്കത്തിന്റെ പേരില്‍ ഉഭയകക്ഷി വ്യാപാര ബന്ധം ഉലഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യയ്ക്ക് നേട്ടമാകും. അതുപോലെ കാശ്മീര്‍ വിഷയം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കെ, ട്രംപ് മോദിക്കൊപ്പം വേദി പങ്കിടുന്നത് പാകിസ്ഥാന് ശക്തമായ സന്ദേശവുമാകും.ഹൂസ്റ്റണിലെ1,30,000 വരുന്ന ഇന്ത്യന്‍ സമൂഹം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ബാങ്കാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ട്രംപിന് മോദിയുടെ പേരില്‍ അവരെ സ്വാധീനിക്കാനും ഇതൊരു അവസരമാണ്.മൂന്നാം തവണയാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മെഗാ റാലികളില്‍ പ്രസംഗിക്കുന്നത്. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു മുന്‍ റാലികള്‍. രണ്ടിലും 20,000ത്തിലേറെ ആളുകള്‍ പങ്കെടുത്തിരുന്നു.ഈ മാസം 21 മുതല്‍ 27 വരെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം

Other News in this category4malayalees Recommends