ദുബൈയിലെ കെട്ടിടം, ഭൂമി ഇടപാടുകളുടെ നിയന്ത്രിക്കുന്ന 'റിറ' ഇനി ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍; റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പാക്കാന്‍ നീക്കം

ദുബൈയിലെ കെട്ടിടം, ഭൂമി ഇടപാടുകളുടെ നിയന്ത്രിക്കുന്ന 'റിറ' ഇനി ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍;  റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പാക്കാന്‍ നീക്കം

ദുബൈയിലെ കെട്ടിടം, ഭൂമി ഇടപാടുകളുടെ നിയന്ത്രിക്കുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയെ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിനു കീഴിലാക്കി പുനക്രമീകരിച്ചു. റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനാണ് നടപടി.


യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് 'റിറ'യെ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റിന് കീഴിലാക്കി ഉത്തരവിറക്കിയത്. ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുവാനും നിലവാരം ഉയര്‍ത്തിപ്പിടിക്കുവാനും റിറ പ്രവര്‍ത്തിക്കും.

അതേ സമയം റിറ കൈകാര്യം ചെയ്തിരുന്ന റിയല്‍ എസ്റ്റേറ്റ് വാടക കരാര്‍, കെട്ടിട ഉടമയും താമസക്കാരും തമ്മിലെ കരാറുകളെല്ലാം ഇനി ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയാണ്. എസ്‌ക്രോ അക്കൗണ്ടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ്, മാനേജ്‌മെന്റ്, ബ്രോക്കറേജ് എന്നിവയുടെ തീര്‍പ്പ് നല്‍കുന്നതും റിറയാവും.

Other News in this category



4malayalees Recommends