മോദിയ്ക്ക് പാമ്പുകളേയും മുതലയേയും അയയ്ക്കുമെന്ന് ഭീഷണി ; പാക് ഗായികയ്ക്ക് പിഴ

മോദിയ്ക്ക് പാമ്പുകളേയും മുതലയേയും അയയ്ക്കുമെന്ന് ഭീഷണി ; പാക് ഗായികയ്ക്ക് പിഴ
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാമ്പുകളേയും മുതലകളേയും സമ്മാനമായി നല്‍കുമെന്ന് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ പാക് ഗായികയ്‌ക്കെതിരെ നടപടി. പോപ് ഗായികയായ റാബി പിര്‍സാദയാണ് ഈ മാസം ആദ്യം മോദിക്കെതിരെ ഭീഷണി മുഴക്കിയത്. ഇവര്‍ക്കെതിരെ പഞ്ചാബ് വന്യജീവി വകുപ്പാണ് നടപടിയെടുത്തത്.

കശ്മീര്‍ വിഷയത്തെ കുറിച്ചു സംസാരിച്ച റാബി ഇതെല്ലാം മോദിയ്ക്കുള്ള സമ്മാനങ്ങളാണെന്നും എന്റെ സുഹൃത്തുക്കള്‍ നിങ്ങളെ ആസ്വദിച്ച് ഭക്ഷിക്കുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ സമയത്ത് പെരുമ്പാമ്പുകളും മുതലകളും നിലത്തു കിടക്കുന്നതും കാണാം.

പെരുമ്പാമ്പ്, മുതല തടങ്ങിയ വന്യ ജീവികളെ കൈവശം വച്ചതിന് പിഴയൊടുക്കാന്‍ റാബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെറ്റുകാരിയെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പാമ്പുകളും മുതലകളും തന്റെതല്ലെന്നും വീഡിയോ ചിത്രീകരിക്കുന്നതിനായി വാടകയ്ക്ക് എടുത്തതാണെന്നും റാബി പ്രതികരിച്ചു.

Other News in this category4malayalees Recommends