ജോജു ജോര്‍ജ് തമിഴിലേക്ക് ; അരങ്ങേറ്റം ധനുഷ് ചിത്രത്തിലൂടെ

ജോജു ജോര്‍ജ് തമിഴിലേക്ക് ; അരങ്ങേറ്റം ധനുഷ് ചിത്രത്തിലൂടെ
നടന്‍ ജോജു ജോര്‍ജ്ജ് തമിഴിലേക്ക്. ധനുഷ് ചിത്രത്തിന്റെ ഭാഗമാകുകയാണ് താരം. ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി.

ദേശീയ അവാര്ഡിന്റെ തിളക്കത്തിലുള്ള താരത്തിന്റെ തമിഴ് പ്രവേശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളായ വൈനോട്ട് സ്റ്റുഡിയോ ജോജുവിന്റെ വരവ് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. ധനുഷ് കാര്‍ത്തിക് സുബരാജ് ടീമിന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് ജോജുവും അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങി. സിനിമയുടെ ഭാഗമാകുന്നതിനായി ജോജു ലണ്ടനിലെത്തി. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഹോളിവുഡ് സിനിമ ബ്രേവ് ഹേര്‍ട്ടിലെ താരം ജെയിംസ് കോസ്‌മോയും ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

Other News in this category4malayalees Recommends