പരസ്യങ്ങള്‍ക്ക് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുത്; സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയുടെയും വിജയ്യുടെയും നിര്‍ദേശം

പരസ്യങ്ങള്‍ക്ക് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുത്; സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയുടെയും വിജയ്യുടെയും നിര്‍ദേശം

പരസ്യങ്ങള്‍ക്ക് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കരുതെന്ന് സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയുടെയും വിജയ്യുടെയും നിര്‍ദേശം. ഫ്‌ലക്സ് ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതി ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വന്റെയും ആറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ബിഗിലിന്റെയും പരസ്യങ്ങള്‍ക്കാണ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കുക.


രണ്ട് ദിവസം മുമ്പാണ് ചെന്നൈയില്‍ യുവതി ഫ്‌ലക്‌സ് പൊട്ടിവീണ് മരിച്ചത്. വാര്‍ത്തയറിഞ്ഞ മമ്മൂട്ടിയും രമേശ് പിഷാരടിയും നിര്‍മ്മാതാവ് ആന്റോ പി ജോസഫും ചേര്‍ന്നാണ് പരസ്യത്തിനായി ഫ്‌ലക്‌സ് ഉപയോഗിച്ചുള്ള വലിയ ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനത്തിലെത്തിയത്. പരസ്യത്തിനായി പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്ന് രമേശ് പിഷാരടി വ്യക്തമാക്കി.ഈ മാസം 19ന് നടക്കുന്ന ബിഗ്ലിയുടെ ഓഡിയോ ലോഞ്ചിന് വലിയ ഹോള്‍ഡിങ്ങുകളും ബാനറുകളും ഉപയഗിക്കരുതെന്ന് വിജയ് ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി.

Other News in this category4malayalees Recommends