ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വീണ്ടും പരാതി നല്‍കുമെന്ന് ബിജെപി

ബിജെപിക്ക് കനത്ത തിരിച്ചടി; ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന പരാതി തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; വീണ്ടും പരാതി നല്‍കുമെന്ന് ബിജെപി

ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് പൊലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ബി.ജെ.പിയുടെ പരാതിയിന്മേല്‍ നടപടിയില്ല.


ശബരിമലയില്‍ ദര്‍ശനം നടത്തുവാനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോടും മുതിര്‍ന്ന ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളെ നിലയ്ക്കല്‍ തടഞ്ഞുവച്ച സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തി ഏറെ വിവാദമായിരുന്നു. യതീഷ് ചന്ദ്രയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ബി.ജെ.പി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.

ഒന്‍പത് മാസങ്ങള്‍ക്കിപ്പുറവും എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ രേഖപ്രകാരം ചോദ്യമുന്നയിച്ചപ്പോള്‍ ഇതു വരെയും നടപടിയൊന്നും സ്വീകരിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി കേന്ദ്രത്തിന് ലഭിച്ചുവെന്നും എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി എന്നുമാണ് ചോദ്യത്തിന് ഉത്തരമായി ലഭിച്ചത്. ഈ വിഷയത്തില്‍ പ്രതികരിക്കവേ ഇനിയും യതീഷ് ചന്ദ്രയ്ക്കെതിരെ പരാതി നല്‍കുമെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാര്‍ പ്രതികരിച്ചു.


Other News in this category4malayalees Recommends