ഇന്ത്യ റിപ്പബ്ലിക്കായപ്പോള്‍ അംഗീകരിക്കപ്പെട്ട തീരുമാനത്തെ ഇല്ലാതാക്കാന്‍ ഏതെങ്കിലും ഷായോ സുല്‍ത്താനോ ശ്രമിച്ചാല്‍ നടക്കില്ല; ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരും: കമല്‍ഹാസന്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് അമിത് ഷായോട് കമല്‍ ഹാസന്‍.

ഒരുപാട് രാജ്യാധികാരങ്ങള്‍ രാജാക്കന്‍മാര്‍ കയ്യൊഴിഞ്ഞാണ് ഇന്ത്യ പിറന്നത്. പക്ഷെ ഒരു കാര്യമുണ്ട്, വ്യത്യസ്ത പ്രദേശങ്ങളിലെ മനുഷ്യര്‍ അവരുടെ ഭാഷയും സംസ്‌കാരവും വിട്ടൊഴിയാന്‍ വിസമ്മതിച്ചു. 1950ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കാവുമ്പോള്‍, സര്‍ക്കാര്‍ ആ തീരുമാനത്തെ അംഗീകരിച്ചു. ഇപ്പോള്‍ ആ അംഗീകാരത്തെ ഏതെങ്കിലും ഷായോ സുല്‍ത്താനോ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ബംഗാളികളൊഴിച്ച്, ഇന്ത്യയ്ക്കാരാരും അവരുടെ ഭാഷയിലല്ല ദേശീയ ഗാനം ആലപിക്കുന്നത്. പക്ഷെ അവര്‍ സന്തോഷത്തോടെയാണ് അത് ആലപിക്കുന്നത്, കാരണം കവി മറ്റ് ഭാഷകളെ അതില്‍ അംഗീകരിക്കുന്നു. ഇന്ത്യക്കാരനാവുക എന്നത് മഹത്തരമായൊരു കാര്യമാണ്. അതേ പോലെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പങ്കുവെക്കുന്നതും - കമല്‍ പറഞ്ഞു

Other News in this category4malayalees Recommends