വേണ്ടി വന്നാല്‍ താന്‍ കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്; പ്രതികരണം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന പരാതിയിന്മേല്‍

വേണ്ടി വന്നാല്‍ താന്‍ കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്;  പ്രതികരണം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന പരാതിയിന്മേല്‍

വേണ്ടിവന്നാല്‍ താന്‍ കശ്മീരിലേക്ക് നേരിട്ട് പോകുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി.


ഗുലാംനബി ആസാദിന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി.ഫറൂഖ് അബ്ദുള്ളയുടെ കരുതല്‍ തടങ്കലില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം മുപ്പതിനകം മറുപടി നല്‍കണം. നിലവിലെ സ്ഥിതിവിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കി. ദേശീയ താല്പര്യം സംരക്ഷിച്ചാവണം എല്ലാ നീക്കവും നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും എസ്.എ നസീറുമാണ് കേസ് പരിഗണിച്ച ബെഞ്ചംഗങ്ങള്‍. കശ്മീരില്‍ തുടരുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളും ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

Other News in this category4malayalees Recommends