മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിനു കീഴില്‍ കാള വണ്ടിയുമോ? കാളവണ്ടി പാര്‍ക്ക് ചെയ്തതിന് 1000 രൂപ പിഴ ഈടാക്കി പോലീസുകാര്‍

മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിനു കീഴില്‍ കാള വണ്ടിയുമോ?  കാളവണ്ടി പാര്‍ക്ക് ചെയ്തതിന് 1000 രൂപ പിഴ ഈടാക്കി പോലീസുകാര്‍

ഡെറാഡൂണിന്റെ പ്രാന്തപ്രദേശത്തുള്ള സഹാസ്പൂരിലെ ചാര്‍ബ ഗ്രാമത്തില്‍ നിന്നുള്ള റിയാസ് ഹസന് പൊലീസ് ചുമത്തിയ 1000 രൂപ പിഴയാണ് ഇപ്പോള്‍ സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചാ വിഷയം. കാള വണ്ടി പാര്‍ക്ക് ചെയ്തതിനായിരുന്നു ഇയാളില്‍ നിന്ന് പിഴ ഈടാക്കിയത്. കാളവണ്ടി തന്റെ ഫാമിന് സമീപമാണ് റിയാസ് നിര്‍ത്തിയിട്ടിരുന്നത്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടയില്‍ സബ് ഇന്‍സ്‌പെക്ടര്‍ പങ്കജ് കുമാറും പൊലീസ് സംഘവും കാളവണ്ടി 'പാര്‍ക്ക്' ചെയ്തിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കാളവണ്ടിയുടെ ഉടമയാരാണെന്ന് പൊലീസ് അന്വേഷിച്ചു. പിന്നാലെ പൊലീസ് കാളവണ്ടി ഹസന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും എംവി ആക്ടിന്റെ സെക്ഷന്‍ 81 പ്രകാരം 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. തന്റെ ഫാമിന് പുറത്ത് സ്വന്തം കാളവണ്ടി നിര്‍ത്തിയിട്ടതില്‍ എന്താണ് തെറ്റെന്ന് റിയാസ് പൊലീസിനോട് ആരാഞ്ഞു. കൂടാതെ, മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന് കീഴില്‍ വരുന്നവയല്ല കാളവണ്ടികളെന്നും എന്തിനാണ് തനിക്ക് പിഴ ചുമത്തിയതെന്നും ചോദിച്ചു.


ഇതോടെ എംവി ആക്ടിന് കീഴില്‍ കാളവണ്ടിക്ക് പിഴ ചുമത്താന്‍ വ്യവസ്ഥയില്ലെന്ന് മനസിലാക്കിയ പൊലീസ് നടപടിയില്‍ നിന്നു പിന്മാറുകയും റിയാസിന് നല്‍കിയ ചലാന്‍ റദ്ദാക്കുകയും ചെയ്തു.

Other News in this category4malayalees Recommends