എന്‍എസ്ഡബ്ല്യൂ നോമിനേഷന്‍ പ്രോഗ്രാമില്‍ വന്‍ അഴിച്ച് പണി; സബ്ക്ലാസ് 190 വിസക്ക് ഓസ്ട്രേലിയയിലെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം; ചില ഒക്യുപേഷനുകള്‍ക്ക് ചില അധിക റിക്വയര്‍മെന്റുകള്‍ കര്‍ക്കശമാക്കി

എന്‍എസ്ഡബ്ല്യൂ നോമിനേഷന്‍ പ്രോഗ്രാമില്‍ വന്‍ അഴിച്ച് പണി; സബ്ക്ലാസ് 190 വിസക്ക് ഓസ്ട്രേലിയയിലെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം; ചില ഒക്യുപേഷനുകള്‍ക്ക് ചില അധിക റിക്വയര്‍മെന്റുകള്‍ കര്‍ക്കശമാക്കി

നോമിനേഷന്‍ പ്രോഗ്രാമില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി എന്‍എസ്ഡബ്ല്യൂ രംഗത്തെത്തി. 2019 ജൂലൈ ഒന്നിന് ഓസ്ട്രേലിയയിലെ പുതിയ ഇമിഗ്രേഷന്‍ പ്രോഗ്രാം തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ ഏററവും ജനകീയമായ സ്റ്റേറ്റുകളിലൊന്നായ എന്‍എസ്ഡബ്ല്യൂ ഈ മാറ്റം വരുത്തിയിരിക്കുന്നത്. ഇത് പ്രകാരം സബ്ക്ലാസ് 190 വിസക്ക് ഓസ്ട്രേലിയിലെ സ്റ്റേറ്റ് അല്ലെങ്കില്‍ ടെറിട്ടെറി നോമിനേറ്റ് ചെയ്തിരിക്കണം. എന്‍എസ്ഡബ്ല്യൂവില്‍ നിന്നും നോമിനേഷന്‍ ലഭിക്കുന്നതിനായി ചില പ്രത്യേക ഒക്യുപേഷനുകള്‍ ചില അധിക ആവശ്യകതകള്‍ പാലിക്കണമെന്നത് പുതിയ നീക്കത്തിലൂടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.


കൂടാതെ എന്‍എസ്ഡബ്ല്യൂവില്‍ ജീവിച്ച് ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ നോമിനേഷന്‍ ലഭിക്കുകയുള്ളൂ. സ്റ്റേറ്റ് ലിസ്റ്റില്‍ ലഭ്യമായ ഒക്യുപേഷനുകളുടെ ലഭ്യത കാണിക്കുന്നതിനായി എന്‍എസ്ഡബ്ല്യൂ ഒരു സിസ്റ്റം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് അതത് സമയത്തുള്ള നില എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. എന്‍എസ്ഡബ്ല്യൂവിന്റെ നോമിനേഷനായി വന്‍ ഡിമാന്റാണുണ്ടാകുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂ ഇമിഗ്രേഷന്‍ വെബ്സൈറ്റ് വിശദീകരിക്കുന്നു.

എന്‍എസ്ഡബ്ല്യൂവിലെ നോമിനേഷന്‍ ക്രൈറ്റീരിയ പാലിക്കുന്ന ഉയര്‍ന്ന റാങ്കുകളുള്ള ഉദ്യോഗാര്‍ത്ഥികളെ എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് തുടര്‍ന്നും ക്ഷണിക്കുമെന്നും വെബ് സൈറ്റ് വെളിപ്പെടുത്തുന്നു. എന്‍എസ്ഡബ്ല്യൂവിലെ പ്രയോറിറ്റി ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജോലി ചെയ്യുമെന്ന് സമ്മതിക്കണം. ഈ ലിസ്റ്റിലെ ചില ജോലികള്‍ ചെയ്യുന്നതിന് ചില അധിക എലിജിബിലിറ്റി ക്രൈറ്റീരിയ പാലിച്ചിരിക്കണം.ഇത്തരം ജോലികളിലേക്ക് നോമിനേറ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ എന്‍എസ്ഡബ്ല്യൂവില്‍ ജീവിക്കുകയും ഒരു വര്‍ഷത്തേക്കെങ്കില്‍ ഒക്യുപേഷന്‍ ലിസ്റ്റിലേക്ക് നോമിനേറ്റ് ചെയ്യണമെന്നും നിര്‍ബന്ധമുണ്ട്.


Other News in this category



4malayalees Recommends