ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ ചുട്ടു കൊന്നു ; സംഭവം അറിഞ്ഞ ആഘാതത്തില്‍ അമ്മ മരിച്ചു

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ ചുട്ടു കൊന്നു ; സംഭവം അറിഞ്ഞ ആഘാതത്തില്‍ അമ്മ മരിച്ചു
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലിയിലാണ് സംഭവം. അഭിഷേക് (20) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മകന്‍ മരിച്ചതറിഞ്ഞതിന്റെ ആഘാതത്തില്‍ രോഗബാധിതയായ യുവാവിന്റെ അമ്മ മരിച്ചു.

പെണ്‍കുട്ടിയെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി പോകുമ്പോഴാണ് അഭിഷേകിന് നേര്‍ക്ക് ആക്രമണമുണ്ടായത്. അമ്മയുടെ ചികിത്സയ്ക്കായി വാങ്ങിയ പണവും യുവാവിന്റെ കൈവശമുണ്ടായിരുന്നു. പ്രതികള്‍ പണം ബലമായി വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് അഭിഷേകിനെ ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ജീവനോടെ കത്തിക്കുകയായിരുന്നു.

നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. തീ അണച്ച ശേഷം അഭിഷേകിനെ ലഖ്‌നൗവിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അഭിഷേക് മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളും രണ്ട് അയല്‍വാസികളും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും എസ് പി കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends