പാലാരിവട്ടം പാലം ; യുഡിഎഫിനെ ഓര്‍മ്മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രം ; കെ മുരളീധരന്‍

പാലാരിവട്ടം പാലം ; യുഡിഎഫിനെ ഓര്‍മ്മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രം ; കെ മുരളീധരന്‍
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് യുഡിഎഫിനെ ഓര്‍മ്മ വന്നത് വിള്ളലുണ്ടായപ്പോള്‍ മാത്രമാണെന്ന് കെ മുരളീധരന്‍ എംപി. അതുവരെ പാലം തങ്ങളുടേതാണെന്നായിരുന്നു അവരുടെ വാദം. എങ്കിലും ഏതന്വേഷണത്തിനു തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.

പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ല. അതുകൊണ്ട് ധാര്‍മികത പറഞ്ഞു നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതു തന്നെ പറഞ്ഞുകൊണ്ടിരിക്കണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണം. എന്താണ് അത് പൂര്‍ത്തിയാക്കുന്നതിലെ തടസ്സം എന്നറിയില്ല. ഇങ്ങനെ പോയാല്‍ കരിപ്പൂര്‍ വിമാനത്താവളം നഷ്ടപ്പെടും. സ്ഥലം ഏറ്റെടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് കേന്ദ്രമന്ത്രി അടക്കം വ്യക്തമാക്കിയത്. അതുകൊണ്ട് വലിയ പ്രതിഷേധ പരിപാടികല്‍ക്ക് ഇടം കൊടുക്കാതെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Other News in this category4malayalees Recommends