ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം ; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം ; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്
സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിട്ടത്. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിരേയാണ് നടപടി.

മാര്‍ച്ച് 28നാണ് വിവാദ സംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളെയാണ് മാര്‍ച്ച് 28ന് പരീക്ഷാ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന വിദ്യാര്‍ത്ഥികള്‍ അവശരായി. ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.മനസാക്ഷിയെ ഞെട്ടിച്ച സംഭവം വിവാദമായതോടെയായിരുന്നു നടപടി.


Other News in this category4malayalees Recommends