സൗദി ആരാംകോ ആക്രമണം; ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്‌നും; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ ഉത്തരവ്

സൗദി ആരാംകോ ആക്രമണം; ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്‌നും; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ ഉത്തരവ്

ഗള്‍ഫ് മേഖലയില്‍ വര്‍ധിച്ചു വരുന്ന അസ്വസ്ഥതകളും യുദ്ധാന്തരീക്ഷവും പരിഗണിച്ചുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മേലുള്ള സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ച് ബഹ്‌റെയ്ന്‍. അടിയന്തിര സാഹചര്യം പരിഗണിച്ചുകൊണ്ട് ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ മന്ത്രിസഭാ യോഗത്തില്‍ നിര്‍ദേശിച്ചു.


ശനിയാഴ്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന കേന്ദ്രമായ സൗദി ആരാംകോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. യമനിലെ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെങ്കിലും ഇറാനാണ് ഇതിനു പിന്നിലെന്ന് സൗദി തെളിവുകള്‍ സഹിതം ആരോപിച്ചിട്ടുണ്ട്.

ആരാംകോയ്ക്ക് എതിരെയുള്ള ഭീകരാക്രമണത്തെ ബഹ്‌റെയ്‌നും ശക്തമായി അപലപിച്ചിരുന്നു. ഭീകരവും ഹീനവുമായ ആക്രമണമെന്നാണ് രാജ്യം ഇതിനെ വിശേഷിപ്പിച്ചത്.

Other News in this category



4malayalees Recommends